

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. ഒരു വസ്തുവിന്റെ വിൽപ്പന പൂർത്തിയാകാൻ കഴിയും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ അവസരം ലഭിക്കാം. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കും. ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിവാഹത്തിന് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന ആലോചന വരാം. ഔദ്യോഗികമായി ലഭിക്കേണ്ട ഒരു രേഖ കൈവശമെത്തും. വ്യാപാരത്തി ൽ ലാഭകരമായ ഇടപാട് നടത്താൻ സാധിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിക്കാൻ അവസരം ലഭിക്കും. ഭൂമി സംബന്ധമായ തർക്കത്തിൽ അനുകൂലമായ പുരോഗതിയുണ്ടാകാം. ദാമ്പത്യ ജീവിതത്തിൽ പരസ്പര സ്നേഹം വർധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നേതൃപാടവം തെളിയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകും. പുതിയ സൗഹൃദം ഭാവിയിൽ പ്രയോജനപ്പെടും. പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ലഭിക്കാൻ സാധ്യതയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതിയ അ റിവുകൾ നേടാൻ സാധിക്കും. കടം നൽകിയ പണം ഭാഗികമായെങ്കിലും തിരിച്ചുകിട്ടാം. കുടുംബത്തിലെ ഒരു ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പ്രണയബന്ധത്തിൽ നിലനിന്നിരുന്ന സംശയങ്ങൾ നീങ്ങും. പുതിയ ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കാം. പങ്കാളിത്ത വ്യാപാര ത്തിൽ കണക്കുകൾ കൃത്യമായി പരിശോധിക്കു ക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. സഹപ്രവർത്തകന്റെ സഹായം ഒരു പ്രതിസന്ധി മറികടക്കാൻ ഉപകരിക്കും. വിദേശയാത്രയ്ക്കുള്ള രേഖകളിൽ പുരോഗതിയുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സന്താനങ്ങളുടെ നേട്ടം അഭിമാനത്തിന് കാരണമാകും. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതീക്ഷ നൽകുന്ന മാറ്റമുണ്ടാകും. നിയമപരമായ വിഷയത്തിൽ വിദഗ്ധോപദേശം തേടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ വിവരം ലഭിക്കാം. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധാപൂർവം നടത്തും. വിവാഹച്ചടങ്ങിൽ പങ്കെടുക്കും
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ സംരംഭത്തിനായി സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്. എഴുത്ത്, പ്രസംഗം തു ടങ്ങിയ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കാൻ സാധിക്കും. സഹോദരന്റെ നേട്ടം സന്തോഷം പകരും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വീടുമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോ ഗതിയുണ്ടാകും. വിദേശത്തുള്ള സുഹൃത്തിൽ നിന്ന് പ്രയോജനകരമായ വിവരം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പിണക്കം പരിഹരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates