ശങ്കർ ഫെയ്സ്ബുക്ക്
Entertainment

'എനിക്ക് കുറച്ചു കൂടി നന്നാക്കാമായിരുന്നു, ​ഗെയിം ചെയ്ഞ്ചറിൽ പൂർണ തൃപ്തനല്ല'

സിനിമ മൊത്തം അഞ്ച് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഗെയിം ചെയ്ഞ്ചർ എന്ന തന്റെ പുതിയ സിനിമയിൽ പൂർണ തൃപ്തനല്ലെന്ന് സംവിധായകൻ ശങ്കർ. റാം ചരൺ നായകനായെത്തിയ ചിത്രം ഈ മാസം 10 നായിരുന്നു റിലീസ് ചെയ്തത്. 400 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം തിയറ്ററുകളിൽ പരാജയമായി മാറുകയും ചെയ്തിരുന്നു. സിനിമ തനിക്ക് കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്നാണ് ശങ്കർ ഇപ്പോൾ പറയുന്നത്.

"സിനിമയുടെ ഫൈനൽ ഔട്ട്‌പുട്ടിൽ ഞാൻ പൂർണമായും തൃപ്തനല്ല. ഇതിലും നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനിപ്പോൾ ആഗ്രഹിക്കുന്നു. സിനിമ മൊത്തം അഞ്ച് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നു. ഞങ്ങൾ പിന്നെ അത് ട്രിം ചെയ്തു. സമയപരിമിതി കാരണം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. ഇത് ഒരു ശിൽപിയുടെ ജോലി പോലെയാണ്. നമ്മൾ ഒരു ശിൽപം ഉണ്ടാക്കുന്നു, അത് ക്രമേണ രൂപപ്പെടുത്തണം".- ശങ്കർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക പോസ്റ്ററും ഗെയിം ചേഞ്ചർ ടീം റിലീസ് ചെയ്തിരുന്നു.

പിന്നാലെ ഈ കണക്കുകൾ വ്യാജമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു. യഥാർഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT