ആമിർ ഖാനും ജുനൈദ് ഖാനും ഖുശി കപൂറും ലവ് യപ പ്രമോഷൻ ചടങ്ങിൽ  എഎൻഐ
Entertainment

'ഞാന്‍ വളരെ റൊമാന്റിക്കാണ്, സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിക്കൂ': ആമിര്‍ ഖാന്‍

മകന്‍ ജുനൈദ് ഖാന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ ആണ് പ്രണയത്തേക്കുറിച്ച് വാചാലനായത്

Author : സമകാലിക മലയാളം ഡെസ്ക്

താന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണെന്ന് നടന്‍ ആമിര്‍ ഖാന്‍. മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലവ് യപ്പയുടെ പ്രമോഷന്‍ ചടങ്ങിനിടെ ആണ് പ്രണയത്തേക്കുറിച്ചും റൊമാന്‍സിനേക്കുറിച്ചും വാചാലനായത്.

ഞാന്‍ വളരെ റൊമാന്റിക് ആയ വ്യക്തിയാണ്. സത്യമായിട്ടും. നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. സംശയമുണ്ടെങ്കില്‍ എന്റെ രണ്ട് ഭാര്യമാരോട് ചോദിച്ചോളൂ.- ആമിര്‍ ഖാന്‍ പറഞ്ഞു.

സ്വയം സ്‌നേഹിക്കാനും, സ്വയം വിലമതിക്കാനും, മറ്റൊരാളുടെ ഹൃദയത്തെ കരുതലോടെ സൂക്ഷിക്കാന്‍ തയ്യാറാകാനും പഠിക്കുക എന്നതാണ് യഥാര്‍ഥ സ്‌നേഹം.- താരം പറഞ്ഞു. താന്‍ ഇപ്പോള്‍ പ്രണയിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നും താരം വ്യക്തമാക്കി. റീന ദത്തയേയും കിരണ്‍ റാവുവിനേയുമാണ് ആമിര്‍ വിവാഹം കഴിച്ചത്. രണ്ടു പേരുമായും താരം വിവാഹമോചനം നേടി. ആദ്യ ഭാര്യ റീന ദത്തയുടെ മകനാണ് ജുനൈദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT