ആര്യയും അഞ്ജനയും അഖിലും വിവാഹനിശ്ചയ വേളയിൽ/ ഫേയ്സ്ബുക്ക് 
Entertainment

'അച്ഛനുവേണ്ടി ഞാൻ ചെയ്യുന്നു', സഹോദരിയുടെ വിവാഹനിശ്ചയം ആഘോഷമാക്കി ആര്യ; ചിത്രങ്ങൾ

ആഘോഷപൂർവം നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അഖിൽ ആണ് വരൻ. തിരുവനന്തപുരം റെസി‍ഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ആഘോഷപൂർവം നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ആര്യ തന്നെയാണ് സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചത്. വാടാമല്ലി കളറിലുള്ള ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു അഞ്ജന. ഷർവാണിയായിരുന്നു അഖിലിന്റെ വേഷം. ആര്യയും അതിസുന്ദരിയായിരുന്നു. ലൈറ്റ് ബ്ല്യൂ ലെഹങ്കയാണ് താരം അണിഞ്ഞത്. ആര്യയുടെ മകളും മാച്ചിങ് വേഷത്തിലായിരുന്നു. 

ചടങ്ങിൽ ആര്യയുടെ സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. അഭിനേതാക്കളായ വീണ, പ്രദീപ്,സുരേഷ്, ദീപൻ തുടങ്ങിയവരാണ് ചടങ്ങിനെത്തിയത്. അച്ഛന്റെ അഭാവത്തില്‍ ആ സ്ഥാനത്തുനിന്ന് ആര്യയായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'