Kalesh Instagram
Entertainment

ട്രോളുകൾ ആസ്വദിക്കാറുണ്ട്, വിനീതേട്ടനും അയച്ചുകൊടുക്കും; ചിലത് ടാർഗറ്റഡാണെന്ന് അറിയാം: കലേഷ് രാമാനന്ദ്

ക്രിയേറ്റീവായ ട്രോളുകൾ സംവിധായകൻ വിനീത് ശ്രീനിവാസനും അയച്ചുകൊടുക്കാറുണ്ടെന്ന് കലേഷ് പറഞ്ഞു.

Author : ചന്ദ്ര സ്വസ്തി

സിനിമകളെയും കഥാപാത്രങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പതിവാണ്. എന്നാൽ ക്രിയേറ്റീവായ ട്രോളുകൾ താൻ വളരെയധികം ആസ്വദിക്കാറുണ്ടെന്നും പലപ്പോഴും അവ സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യാറുണ്ടെന്നും നടൻ കലേഷ് രാമാനന്ദ്. സമകാലിക മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 'ഹൃദയം', 'വർഷങ്ങൾക്കു ശേഷം' തുടങ്ങിയ ചിത്രങ്ങൾക്കും അവയിലെ കഥാപാത്രങ്ങൾക്കുമെതിരെ വന്ന ട്രോളുകളെക്കുറിച്ച് കലേഷ് പ്രതികരിച്ചത്.

ക്രിയേറ്റീവായ ട്രോളുകൾ സംവിധായകൻ വിനീത് ശ്രീനിവാസനും അയച്ചുകൊടുക്കാറുണ്ടെന്ന് കലേഷ് പറഞ്ഞു. താൻ അയക്കുന്ന ട്രോളുകൾക്ക് മറുപടിയായി വിനീത് സ്റ്റിക്കറുകൾ അയക്കാറുണ്ട്. ദിലീപ് 'റ്റാറ്റാ' പറഞ്ഞ് വെള്ളത്തിലേക്ക് ചാടുന്ന തരത്തിലുള്ള സ്റ്റിക്കറുകളാണ് വിനീത് അയക്കാറുള്ളതെന്നും കലേഷ് രസകരമായി ഓർത്തെടുത്തു.

'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിലെ 'ന്യാപകം' പാട്ടിനെക്കുറിച്ചുള്ള ട്രോളുകളും താൻ ശ്രദ്ധിക്കാറുണ്ടെന്ന് കലേഷ് പറഞ്ഞു. എന്നാൽ പാട്ടും സിനിമയും ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. പലരും നേരിട്ടെത്തി സിനിമ ഇഷ്ടമായെന്ന് പറയാറുണ്ട്. ചിത്രത്തിലെ ഇന്ദ്രധനുഷ് എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടവരുമുണ്ട്. അതേസമയം, 'ന്യാപകം' പാട്ട് ഇഷ്ടമായെങ്കിലും സിനിമയിൽ പലതവണ ആവർത്തിച്ചത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ടെന്നും താരം വ്യക്തമാക്കി.

ഒടിടി റിലീസിന് ശേഷമാണ് ചിത്രത്തിനെതിരായ ട്രോളുകൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് പോരായ്മകളുണ്ടാകാം. അത്തരം കാര്യങ്ങളായിരിക്കാം പലപ്പോഴും മീമുകൾക്കും ട്രോളുകൾക്കും വിഷയമാകുന്നത്. അവ ക്രിയേറ്റീവാകുമ്പോൾ തങ്ങൾക്കും ചിരിക്കാനാകുമെന്നും കലേഷ് വ്യക്തമാക്കി. എന്നാൽ ചില ട്രോളുകൾ വ്യക്തമായ ലക്ഷ്യത്തോടെ തയ്യാറാക്കുന്നതാണെന്ന് കാണുമ്പോൾ അവയെ അവഗണിക്കുകയാണ് പതിവെന്നും താരം കൂട്ടിച്ചേർത്തു.

കലേഷിന്റെ വാക്കുകൾ:

രസകരമായ ട്രോളുകളുണ്ടല്ലോ, ക്രിയേറ്റീവായവ, അതു ഞാൻ വളരെയധികം ആസ്വദിക്കാറുണ്ട്. മിക്കതും ഞാൻ തന്നെ ഫോർവേഡ് ചെയ്യാറുണ്ട്. വിനീതേട്ടനും അയച്ചിട്ടുണ്ട്. അതിനു മറുപടിയായി വിനീതേട്ടൻ എന്തെങ്കിലും സ്റ്റിക്കർ അയക്കും. ​ദിലീപേട്ടൻ 'റ്റാറ്റാ' പറഞ്ഞി‌ട്ട് വെള്ളത്തിലേക്ക് ചാടുന്ന സ്റ്റിക്കറൊക്കെ ആയിരിക്കും വിനീതേട്ടൻ തിരിച്ചയക്കുക.

'ന്യാപക'ത്തിന്റെ ട്രോളുകൾ പിന്നെ പറയുകയേ വേണ്ട. പക്ഷേ ഇപ്പോഴും 'ന്യാപകം' പാട്ടും 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയും ഇഷ്ടപ്പെടുന്ന ആളുകൾ ധാരാളമുണ്ട്. അവരൊക്കെ ഞങ്ങളോട് സിനിമ ഇഷ്ടമായെന്ന് സ്വകാര്യമായി വന്ന് പറയും. ചിലർ പറയും അതിലെ ഇന്ദ്രധനുഷ് എന്ന കഥാപാത്രത്തെ ഇഷ്ടമാണെന്ന്. ന്യാപകം എന്ന പാട്ടും ഇഷ്ടമാണ് പക്ഷേ സിനിമയിൽ ഒരുപാടുതവണ അത് ആവർത്തിച്ചു എന്നു പറഞ്ഞവരുമുണ്ട്.

ഇതൊക്കെ ഫിലിംമേക്കറുടെ ഓരോരോ ചോയിസുകളല്ലേ? ചിലപ്പോൾ അത് വർക്കാവും, ചിലപ്പോൾ അത് വർക്കാവില്ല. വിനീതേട്ടന്റെ സിനിമകളിൽ തിയേറ്ററിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം 'വർഷങ്ങൾക്കു ശേഷ'മാണ്. 'ഹൃദയം' ഏറ്റവും വലിയ ഹിറ്റാണ്. പക്ഷേ, അത് കോവിഡ് സമയത്തായിരുന്നു ഇറങ്ങിയത്. വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ബ്ലോക്ക് ബസ്റ്ററായ സിനിമയാണ്. പിന്നെ ഒ‌ടിടിയിൽ വന്നപ്പോഴാണ് ട്രോളുകളൊക്കെ ഇറങ്ങിയത്. സിനിമയ്ക്ക് തെറ്റുകുറ്റങ്ങളൊക്കെ ഉണ്ടാകാം. അതായിരിക്കുമല്ലോ മീമീയി‌ട്ടു മാറുന്നത്. അത് ക്രിയേറ്റീവാകുമ്പോൾ നമ്മൾ തന്നെ ചിരിക്കും. എന്നാൽ ചില മീമുകൾ നമുക്ക് തന്നെ അറിയാം ഭയങ്കര ടാർഗറ്റഡാണെന്ന്. അതു കാണുമ്പോൾ വിട്ടുകളും.

I enjoy trolls and even send them to Vineethettan; I know some are targeted: Kalesh Ramanand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

'നാല് കിലോയുള്ള ചിലങ്ക ധരിച്ച് 25 ദിവസം പരിശീലനം, ഒടുവിൽ കാല് നീരുവന്ന് വീർത്തു'; ശ്രദ്ധയെക്കുറിച്ച് 'ഈഠ' സംവിധായകൻ

മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗിയുടെ മരണം; പരാതിയുണ്ടെങ്കിൽ റീ-പോസ്റ്റ്‌മോർട്ടം ആലോചിക്കണമെന്ന് സുരേഷ് ഗോപി

കെഎസ്ആര്‍ടിസി ഡ്രൈവറെ ബസില്‍ കയറി ആക്രമിച്ചു; അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ്

നേന്ത്രപ്പഴം പഴുത്തുപോയോ? ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം