'നാല് കിലോയുള്ള ചിലങ്ക ധരിച്ച് 25 ദിവസം പരിശീലനം, ഒടുവിൽ കാല് നീരുവന്ന് വീർത്തു'; ശ്രദ്ധയെക്കുറിച്ച് 'ഈഠ' സംവിധായകൻ

'ഓരോ കാലിലും നാല് കിലോ വീതം ഭാരമുള്ള ചിലങ്ക കെട്ടിയാണ് അവർ പരിശീലിച്ചത്'.
Shraddha Kapoor, Laxman Utekar
Shraddha Kapoor, Laxman Utekarവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ശ്രദ്ധ കപൂറിനെ നായികയാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈഠ'. ചിത്രത്തിനായി നാല് കിലോഗ്രാം ഭാരമുള്ള ചിലങ്കകൾ അണിഞ്ഞ് എട്ട് മണിക്കൂറോളം ശ്രദ്ധ പരിശീലനം നടത്തിയിരുന്നെന്ന് ലക്ഷ്മൺ ഉടേക്കർ പറഞ്ഞു. 25 ദിവസം ഈ പരിശീലനം നീണ്ടുവെന്നും പരിശീലനങ്ങൾ കാരണം താരത്തിന്റെ പാദങ്ങൾ നീരുവന്ന് വീർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ ‘ജി ജി രേ ജി’ എന്ന ഗാനത്തിന്റെ ലോഞ്ച് ചടങ്ങിൽ വച്ചാണ് ലക്ഷ്മൺ ഉടേക്കർ ഇക്കാര്യം പറഞ്ഞത്. "നൃത്തത്തിനായി ശ്രദ്ധ 25 ദിവസത്തോളം പരിശീലനം നടത്തി. ദിവസവും എട്ടു മണിക്കൂർ വീതം, ഓരോ കാലിലും നാല് കിലോ വീതം ഭാരമുള്ള ചിലങ്ക കെട്ടിയാണ് അവർ പരിശീലിച്ചത്. ഇതിനെത്തുടർന്ന് ശ്രദ്ധയുടെ കാലുകൾ നീരുവന്ന് വീർക്കുമായിരുന്നു.

‘തമാശ’, ‘ലാവണി’ എന്നീ കലാരൂപങ്ങളുടെ ആഴം മനസ്സിലാക്കാനും അവ അഭ്യസിക്കാനുമാണ് ശ്രദ്ധ പൂർണമായും അതിലേക്ക് മുഴുകിയത്. ഗാന ചിത്രീകരണത്തിന്റെ ആദ്യ ദിവസം എല്ലാം ഭംഗിയായി നടന്നു. എന്നാൽ രണ്ടാം ദിവസം ശ്രദ്ധയുടെ പേശിക്ക് പരിക്കേറ്റു (മസിൽ ടിയർ). അതോടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നു.

ചിത്രീകരണത്തിനിടയിലുണ്ടായ ഈ തടസ്സമല്ല എന്നെ വിഷമിപ്പിച്ചത്. പരിക്കേറ്റതിനെത്തുടർന്ന് ശ്രദ്ധ കരയുന്നത് കണ്ടപ്പോൾ വളരെ പ്രയാസം തോന്നി. സെറ്റിലേക്ക് മടങ്ങിയെത്താൻ ശ്രദ്ധ അതീവ താല്പര്യം കാണിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ ശ്രദ്ധ സുഖം പ്രാപിക്കുകയും സെറ്റിൽ തിരിച്ചെത്തുകയും ചെയ്തു.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സിനിമാ മേഖലയിൽ ശ്രദ്ധയല്ലാതെ മറ്റാരെയും എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല".- ലക്ഷ്മൺ പറഞ്ഞു. മറാഠി കലാരൂപായ തമാശ, ലാവണി എന്നിവയിൽ പ്രഗത്ഭയായ വിഠാഭായ് നാരായണൻഗാവോങ്കറിന്റെ ജീവിത കഥയാണ് ‘ഈഠ’ പറയുന്നത്.

മഡോക്ക് ഫിലിംസ്, കത്പുത്‌ലി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ദിനേശ് വിജൻ, കരിഷ്മ ശർമ്മ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ഈഠ’യിൽ രൺദീപ് ഹൂഡ, മുഹമ്മദ് സീഷാൻ അയ്യൂബ്, സിദ്ധാർത്ഥ് ജാദവ്, ഇഷ്തിയക് ഖാൻ, അനന്ത് ജോഷി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡിസംബർ 4 ന് ചിത്രം തിയറ്ററുകളിലെത്തും.

Shraddha Kapoor, Laxman Utekar
ഐഎഫ്എഫ്ഐയിലും കൈയ്യടിനേടി മലയാളം വാമ്പയർ ത്രില്ലർ 'ഹാഫ്'; ഏഷ്യൻ പ്രീമിയർ ​ഗോവയിൽ
Shraddha Kapoor, Laxman Utekar
യുദ്ധകാലത്ത് വിളിച്ച് അന്വേഷിച്ച സിനിമാ മേഖലയിലെ ഒരേയൊരാൾ ജയസൂര്യ; ഒടുവിൽ ആ സിനിമ സംഭവിച്ചു: നൈല ഉഷ
Shraddha Kapoor, Laxman Utekar
'മമ്മൂക്ക ഒരു തമാശ കേട്ടാൽ പൊട്ടിച്ചിരിക്കും, പെട്ടെന്ന് തന്നെ അത് മറക്കും; അതുകൊണ്ടൊരു ​ഗുണമുണ്ട്'
Summary

Shraddha Kapoor rehearsed with 8 Kg Ghungroos for 25 days for Eetha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER