Odiyan X
Entertainment

ഞാനൊക്കെ പഠിച്ചു വളർന്നത് ഇത്തരം ചിത്രങ്ങളിലൂടെ; രാഹുലിന്റെ സമീപനം കാണുമ്പോൾ സന്തോഷം: പൃഥ്വിരാജ്

പഠിച്ചതൊക്കെ ഓൾഡ് ഫാഷൻഡ് ആണ്, അതൊന്നും ചിലവാകില്ല, എന്ന ധാരണ സിനിമ ഇൻഡസ്ട്രിയിലും മറ്റെല്ലായിടത്തും വന്നു തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

കൃത്യമായ പ്ലാനിങ്ങോടെ, നിശ്ചയിച്ച സമയത്തിനുള്ളിൽ ഒരു സിനിമ പൂർത്തിയാക്കുന്നത് എപ്പോഴും സാധ്യമല്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഒടിയൻ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനെയും ടീമിനെയും അഭിനന്ദിച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ പാക്കപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

രാഹുൽ സദാശിവന്റെ ചിത്രീകരണരീതികളെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചും പൃഥ്വി സംസാരിച്ചു. താൻ പഠിച്ചുവളർന്നത് ഇത്തരത്തിലുള്ള കൃത്യമായ പ്ലാനിങ്ങോ‌ടെയുള്ള ചിത്രീകരണങ്ങളിലൂടെയാണെന്നും താരം പറഞ്ഞു. ഓരോ ദിവസവും ലൊക്കേഷനിൽ എത്തുമ്പോൾ ചിത്രീകരിക്കേണ്ട ഷോട്ടുകളെക്കുറിച്ച് വ്യക്തമായ ധാരണയും മുൻകൂട്ടി തയ്യാറാക്കിയ ഡിസൈനും ഉണ്ടായിരിക്കണം. അങ്ങനെയാണ് സിനിമ ചെയ്യേണ്ടതെന്ന് പഠിച്ചുവളർന്ന ഒരാളാണ് താനെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

എന്നാൽ, പരമ്പരാഗതമായ സിനിമാ നിർമാണരീതികൾക്ക് ഇന്ന് പ്രസക്തിയില്ലെന്നൊരു ധാരണ സിനിമാ മേഖലയിൽ ഉൾപ്പെടെ വളർന്നുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തിലും കൃത്യമായ ആസൂത്രണത്തോടെ പരമ്പരാഗതമായ രീതിയിൽ സിനിമയെ സമീപിക്കുന്ന സംവിധായകനെയും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ടീമിനെയും കാണുമ്പോൾ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും പേരിൽ അണിയറപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

പൃഥ്വിരാജിന്റെ വാക്കുകളിലേക്ക്:

ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും 3 സിനിമകൾ സംവിധാനം ചെയ്യുകയും ഒരുപാട് സിനിമകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. എന്റെ ഓർമയിൽ ഒരു സിനിമ നമ്മൾ പ്ലാൻ ചെയ്ത്, പേപ്പറിലായിട്ട്, അതിനേക്കാൾ വേ​ഗത്തിൽ, അതിനേക്കാൾ നന്നായി, നമ്മൾ സ്വപ്നം കണ്ടതിനേക്കാൾ ഭം​ഗിയായി സിനിമ തീർക്കുക എന്നു പറഞ്ഞാൽ അതെപ്പോഴും നടക്കുന്ന കാര്യമല്ല. അത് ഈ സിനിമയുടെ ഭാ​ഗമായ എല്ലാവർക്കും, പ്രത്യേകിച്ച് രാഹുലിന്റെ ടീമിലുള്ള ഓരോരുത്തർക്കുമുള്ള ക്രെ‍ഡിറ്റാണ്. പ്ലാൻ ചെയ്തതിനേക്കാൾ കുറച്ചു ദിവസങ്ങളിൽ ഇത്രയും നല്ല, സിസ്റ്റമാറ്റിക്കായൊരു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ധർമ പ്രൊ‍ഡക്ഷൻസിന്റെയും ഭാ​ഗത്തുനിന്ന് എല്ലാവർക്കും വലിയ നന്ദി.

ഞാനൊക്കെ പഠിച്ചു വളർന്നത് ഇത്തരം സിനിമകളിലൂടെയാണ്. കൃത്യം പ്ലാനിങ്ങോടുകൂ‌ടി, ഓരേ ദിവസവും ലൊക്കേഷനിൽ പോകുമ്പോൾ ഏതൊക്കെ ഷോട്ടുകൾ എടുക്കണം എന്നു നേരത്തേ കരുതിക്കൂട്ടി, ഒരു ഡിസൈൻ ഉണ്ടാക്കി, അങ്ങനെയാണ് സിനിമയുണ്ടാക്കേണ്ടതെന്നു പഠിച്ച ആളാണ് ഞാൻ. പക്ഷേ പഠിച്ചതൊക്കെ ഓൾഡ് ഫാഷൻഡ് ആണ്, ഇന്ന് അതൊന്നും ചിലവാകില്ല, എന്ന ധാരണ നമ്മുടെ സിനിമ ഇൻഡസ്ട്രിയിലും മറ്റെല്ലായിടത്തും വന്നു തുടങ്ങിയിട്ടുണ്ട്. അപ്പോഴും ട്രഡീഷണലായി തന്നെ സിനിമയെ സമീപിക്കുകയും അങ്ങനെ സിനിമ ചെയ്യുകയും ചെയ്യുന്ന ഒരു സംവിധായകനെയും ആ സംവിധായകന്റെ കൂടെനിൽക്കുന്ന ഒരു ‌ടീമിനെയും കാണുമ്പോൾ വലിയ സന്തോഷം. എല്ലാവർക്കും ഒരിക്കൽക്കൂടെ ഹൃദയംനിറഞ്ഞ നന്ദിയറിയിക്കുന്നു.

'ഭൂതകാലം', 'ഭ്രമയുഗം', 'ഡീയസ് ഈറെ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ സദാശിവൻ. പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാകുന്ന 'ഒടിയൻ: ദ ഏജ് ഓഫ് ഇല്യൂഷൻ' ആണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്. സെപ്റ്റംബർ 14ന് ആരംഭിച്ച ഒടിയന്റെ ചിത്രീകരണം ഏകദേശം രണ്ട് മാസം നീണ്ടുനിന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന് പത്ത് ദിവസത്തെ ചിത്രീകരണം മാത്രമാണ് ഉണ്ടായതെന്നും മഞ്ജു വാരിയർക്ക് 15 ദിവസമായിരുന്നു ചിത്രീകരണമെന്നും റിപ്പേർട്ടുകളുണ്ട്.

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമാ മേഖലയിലേക്കുള്ള ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഈ ചിത്രം. ക്രിസ്റ്റോ സേവ്യറാണ് സംഗീതസംവിധാനം. ടി.ഡി. രാമകൃഷ്ണനാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്.

'I grew up learning from films like these; it’s heartening to see Rahul’s approach,' says Prithviraj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി കളയണോ? റോസ്റ്റ് ആക്കാനും വറുക്കാനും ബെസ്റ്റ്

ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപ; വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കാരണമെന്ത്?

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ അവസരം; MBA, B.Tech, ഡിപ്ലോമ യോഗ്യത, 80,000 രൂപ വരെ ശമ്പളം

19 സിക്‌സുകള്‍, 181 റണ്‍സ്!!! പ്രിയാംശിന്റെ 'ശ്വാസം നിലപ്പിക്കും' ബാറ്റിങ്! ലോക റെക്കോർഡ്