മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി കളയണോ? റോസ്റ്റ് ആക്കാനും വറുക്കാനും ബെസ്റ്റ്

കാർബോഹൈഡ്രേറ്റിന്റെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്.
Sweet Potato Roast
Sweet Potato RoastPinterest
Updated on: 
1 min read

തണുപ്പുകാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജവും ലഭിക്കാൻ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഈ സമയത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഒന്നാണ് മധുരക്കിഴങ്ങ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മധുരക്കിഴങ്ങ് പുഴുങ്ങിയോ ചുട്ടോ വറുത്തോ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Sweet Potato Roast
ക്രിസ്മസ് വൈൻ തയ്യാറാക്കാൻ വൈകിയോ? ക്ലാസിക് മുതൽ ഇൻസ്റ്റന്റ് വരെ, എപ്പോൾ തുടങ്ങണം, എങ്ങനെ തയ്യാറാക്കാം?

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ സഹായകരമാണ്. മാത്രമല്ല, ദഹനത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഖമമാക്കും.

Sweet Potato Roast
ചേന അരിയുമ്പോൾ കൈകളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഒഴിവാക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

കാർബോഹൈഡ്രേറ്റിന്റെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്. ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ ഇത് സഹായിക്കുന്നു. തണുപ്പുകാലത്ത് പ്രഭാതഭക്ഷണമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ വേവിച്ച മധുരക്കിഴങ്ങ് കഴിക്കാം.

മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി കളയണോ?

മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി കളയേണ്ടതില്ല. തൊലിയോടെ പുഴുങ്ങുന്നതാണ് കൂടുതൽ നല്ലത്. കാരണം മധുരക്കിഴങ്ങിൻ്റെ തൊലിയിലും പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

തൊലിയോടെ പുഴുങ്ങുന്നതിൻ്റെ ഗുണങ്ങൾ:

  • തൊലിയിലെ ഭക്ഷ്യനാരുകൾ ലഭിക്കുന്നു.

  • പുഴുങ്ങുമ്പോൾ പോഷകങ്ങൾ വെള്ളത്തിലേക്ക് നഷ്ടപ്പെടുന്നത് ഒരു പരിധിവരെ കുറയ്ക്കാം.

  • കിഴങ്ങിൻ്റെ സ്വാഭാവിക രുചിയും മധുരവും നിലനിർത്താൻ സഹായിക്കുന്നു.

പുഴുങ്ങുമ്പോൾ കിഴങ്ങിൻ്റെ മണ്ണും അഴുക്കും നന്നായി കഴുകി കളയാൻ ശ്രദ്ധിക്കണം. ശേഷം വെള്ളത്തിൽ പുഴുങ്ങിയെടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ കഴിക്കുമ്പോൾ തൊലി നീക്കം ചെയ്യാം.

വെറുതെ മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് മധുരക്കിഴങ്ങ് റോസ്റ്റ് പരീക്ഷിച്ചു നോക്കാവുന്നതാണ്.

മധുരക്കിഴങ്ങ് റോസ്റ്റ്

വേവിച്ച മധുരക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് കിഴങ്ങ് ചേർത്ത് ചെറുതീയിൽ മൊരിച്ചെടുക്കാം.

മധുരക്കിഴങ്ങ് ഫ്രൈസ്

മധുരക്കിഴങ്ങ് നീളത്തിൽ കഷ്ണങ്ങളാക്കുക. അൽപം ഒലിവ് ഓയിൽ, കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഓവനിൽ 200 ഡിഗ്രി സെൽഷ്യസിൽ ഏകദേശം 20–30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ഇടയ്ക്ക് കഷ്ണങ്ങൾ മറിച്ചിടണം.

Sweet Potato Roast
വീട്ടിലുണ്ടാക്കുന്ന ബിരിയാണിയെ കൂടുതൽ രുചികരമാക്കാൻ 10 ടിപ്സ്
Sweet Potato Roast
ചോറോ കഞ്ഞിയോ? ആരോ​ഗ്യത്തിന് ഏതാണ് കൂടുതൽ ​ഗുണകരം
Sweet Potato Roast
ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? അറിയാം ശരിയായ രീതി
Summary

Should You Peel Sweet Potatoes Before Boiling? Know the Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER