ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? അറിയാം ശരിയായ രീതി

ബ്രെഡ് കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാൻ ഫ്രിഡ്ജിൽ വെക്കണമെന്നാണ് പലരും കരുതുന്നത്.
Bread storing tips
Bread storing tipspinterest
Updated on: 
2 min read

അടുക്കളയിൽ സ്ഥിരം കാണാറുള്ള ഒന്നാണ് ബ്രെഡ്. എന്നാൽ ബ്രെഡ് വാങ്ങിയാൽ എവിടെ സൂക്ഷിക്കണമെന്ന കാര്യത്തിൽ പലർക്കും സംശയമാണ്. ഫ്രിഡ്ജിൽ വെക്കുന്നതാണോ നല്ലത്, അതോ പുറത്തു തന്നെ സൂക്ഷിക്കാമോ?

Bread storing tips
മുതിര ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യില്ല, റെസിപ്പി നോക്കാം

ബ്രെഡ് കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാൻ ഫ്രിഡ്ജിൽ വെക്കണമെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് ശരിയല്ല. കാരണം ഫ്രിഡ്ജിലെ കുറഞ്ഞ താപനില ബ്രെഡ് പെട്ടെന്ന് ഉണങ്ങാനും കട്ടിയാകാനും കാരണമാകും. ബ്രെഡിലെ അന്നജം (സ്റ്റാർച്ച്) പുനഃസംഘടിപ്പിക്കപ്പെടുന്ന പ്രക്രിയയാണ് ഇതിന് പ്രധാന കാരണം. അതിനാൽ ബ്രെഡിന്റെ മൃദുത്വവും പുതുമയും നഷ്ടപ്പെടാം.

Bread storing tips
'ചായയ്ക്ക് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്, ഹൃദ്രോ​ഗികൾക്ക് ഡബിള്‍ ടോണ്‍ഡ്'; പാൽ എങ്ങനെ തിരഞ്ഞെടുക്കാം

എവിടെയാണ് ബ്രെഡ് സൂക്ഷിക്കേണ്ടത്?

ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ബ്രെഡ് സാധാരണ മുറിയിലെ താപനിലയിൽ സൂക്ഷിക്കാം. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒറിജിനൽ പാക്കറ്റിൽ സൂക്ഷിക്കാം: പാക്കറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുക. തുറന്നുകഴിഞ്ഞാൽ പാക്കറ്റ് വായു അധികം കടക്കാത്തവിധം മടക്കി സൂക്ഷിക്കാം.

നനവുള്ള സ്ഥലങ്ങൾ ഒഴിവാക്കുക: അടുക്കളയിലെ ചൂടും ഈർപ്പവും കൂടുതലുള്ള ഭാഗങ്ങളിൽ ബ്രെഡ് സൂക്ഷിക്കരുത്.

വൃത്തിയുള്ള ബ്രെഡ് ബോക്സ് ഉപയോഗിക്കാം: വായുസഞ്ചാരമുള്ളതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ബ്രെഡ് ബോക്സ് ഉപയോഗിക്കുന്നത് നല്ലതാണ്.

നനഞ്ഞ കൈകൾ കൊണ്ട് എടുക്കരുത്: ബ്രെഡ് എടുക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ കൈകളോ ഉപകരണമോ ഉപയോഗിക്കുക.

കൂടുതൽ ദിവസം സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ വെക്കാം

ദിവസങ്ങളോളം ബ്രെഡ് ഉപയോഗിക്കാതെ സൂക്ഷിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഫ്രിഡ്ജിനേക്കാൾ നല്ലത് ഫ്രീസറാണ്. ബ്രെഡ് ചെറിയ ഭാഗങ്ങളായി മുറിച്ച് വായു കടക്കാത്ത ഫ്രീസർ ബാഗിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം ഓരോ സ്ലൈസും പുറത്തെടുത്ത് ഉപയോഗിക്കാം. ഫ്രീസറിൽ സൂക്ഷിക്കുന്നത് ബ്രെഡിൻ്റെ ഗുണനിലവാരം കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും. ഏകദേശം മൂന്ന് മാസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് നല്ലത്.

ചൂടുള്ള കാലാവസ്ഥയിൽ എന്തുചെയ്യണം?

കേരളം പോലുള്ള ചൂടും ഈർപ്പവും കൂടുതലുള്ള കാലാവസ്ഥയിൽ ബ്രെഡിൽ പൂപ്പൽ വളരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കൂടുതൽ ദിവസത്തേക്ക് സൂക്ഷിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം. പൂപ്പൽ വളർച്ച വൈകിപ്പിക്കാൻ ഫ്രിഡ്ജിൽ വെക്കാം. എന്നാൽ ഇതുമൂലം ബ്രെഡ് വേഗത്തിൽ കട്ടിയാകാനും ഉണങ്ങാനും സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ദിവസത്തേക്ക് സൂക്ഷിക്കാനാണെങ്കിൽ ഫ്രീസർ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ബ്രെഡിൽ പൂപ്പൽ കണ്ടാൽ കഴിക്കാമോ?

ഒരിക്കലും കഴിക്കരുത്. ബ്രെഡിൻ്റെ ഒരു ഭാഗത്ത് മാത്രം പൂപ്പൽ കണ്ടാലും ബാക്കിയുള്ള ഭാഗങ്ങളിൽ അതിൻ്റെ സൂക്ഷ്മമായ വളർച്ച ഉണ്ടായിരിക്കാം. അതിനാൽ പൂപ്പൽ ബാധിച്ച ഭാഗം മാത്രം മുറിച്ചുമാറ്റി ബാക്കി കഴിക്കുന്ന രീതി ഒഴിവാക്കണം. പൂപ്പൽ കണ്ട ബ്രെഡ് മുഴുവനായി ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം.

ബ്രെഡ് ചെറുതായി കട്ടിയായിട്ടുണ്ടെങ്കിലും പൂപ്പലോ അസാധാരണമായ മണമോ ഇല്ലെങ്കിൽ ടോസ്റ്ററിലോ ചൂടാക്കിയ ഓവനിലോ അൽപനേരം ചൂടാക്കി ഉപയോഗിക്കാം. എന്നാൽ പൂപ്പൽ ബാധിച്ച ബ്രെഡ് ചൂടാക്കിയതുകൊണ്ട് സുരക്ഷിതമാകില്ല.

Bread storing tips
മഞ്ഞളിനൊപ്പം കരുമുളക്, മീൻ കറിയും ചീരത്തോരനും നാരങ്ങ അച്ചാറും; ശരീരം ഹെൽത്തിയാകാൻ ഒരു നാടൻ കോമ്പിനേഷൻ
Bread storing tips
പാത്രത്തിൽ അടച്ചുസൂക്ഷിച്ചാലും പയറിൽ പ്രാണികൾ കയറുന്നുണ്ടോ? കീടബാധ തടയാൻ ടിപ്സ്
Bread storing tips
വീട്ടിൽ തന്നെ തയ്യാറാക്കാം ഇൻസ്റ്റന്റ് ഉപ്പുമാവ് മിക്സ്; രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി മിനിറ്റുകൾക്കുള്ളിൽ!
Summary

How to store Bread, kitchen hacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER