മഞ്ഞളിനൊപ്പം കരുമുളക്, മീൻ കറിയും ചീരത്തോരനും നാരങ്ങ അച്ചാറും; ശരീരം ഹെൽത്തിയാകാൻ ഒരു നാടൻ കോമ്പിനേഷൻ

ഇത്തരം പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യണമെങ്കിൽ അവയ്ക്ക് ശരിയായ കൂട്ട് ആവശ്യമാണ്.
Kerala Fish Curry, healthy meals
Kerala Fish Curry, healthy mealsPinterest
Updated on: 
2 min read

ശരീരത്തിന് ശരിയായ രീതിയിൽ പോഷകങ്ങൾ കിട്ടാൻ തോന്നിയ പോലെ ഭക്ഷണം കഴിച്ചിട്ട് കാര്യമില്ല. ചില പോഷകങ്ങൾ, പ്രത്യേകിച്ച് ഇരുമ്പ്, കാൽസ്യം, കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ (വിറ്റാമിൻ എ, കെ), ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒറ്റയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ടാകണമെന്നില്ല. ഇത്തരം പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യണമെങ്കിൽ അവയ്ക്ക് ശരിയായ കൂട്ട് ആവശ്യമാണ്.

Kerala Fish Curry, healthy meals
മുതിര ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യില്ല, റെസിപ്പി നോക്കാം

ചീരയും നാരങ്ങയും

കേൾക്കുമ്പോൾ ഇതെന്ത് കോമ്പോ എന്ന് തോന്നാമെങ്കിലും, ചീരയിൽ അടങ്ങിയ ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യണമെങ്കിൽ നാരങ്ങയിൽ അടങ്ങിയ വിറ്റാമിൻ സി ഒരു പ്രധാന ഘടകമാണ്. ചീര തോരനായോ സാലഡ് ആയോ കഴിക്കുമ്പോള്‍, അതിനൊപ്പം അല്‍പം നാരങ്ങ അച്ചാറോ, നാരങ്ങ നീരു കൂടി ചേര്‍ക്കാന്‍ മറക്കരുത്.

Kerala Fish Curry, healthy meals
'ചായയ്ക്ക് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്, ഹൃദ്രോ​ഗികൾക്ക് ഡബിള്‍ ടോണ്‍ഡ്'; പാൽ എങ്ങനെ തിരഞ്ഞെടുക്കാം

കാരറ്റും ഒലീവ് എണ്ണയും

ഇന്നത്തെ ഹെൽത്തി ഡയറ്റിലെ ഒരു പ്രധാനിയാണ് ഒലീവ് ഓയിൽ. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-കരോറ്റിനെ ശരീരത്തിന് ആഗിരണം ചെയ്യാവുന്ന രീതിയിൽ എത്തിക്കാൻ സഹായിക്കും. ശരീരം അവയെ വിറ്റാമിന്‍ എ ആയി മാറ്റുകയും ചെയ്യുന്നു. കാരറ്റിൻ്റെ കാര്യത്തിൽ മാത്രമല്ല, തക്കാളിക്കും ഈ രീതി ഫലപ്രദമാണ്. തക്കാളിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് ആഗിരണം ചെയ്യാനും ഓലീവ് എണ്ണയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് സഹായിക്കും. ഒരു കപ്പ് കാരറ്റ് അല്ലെങ്കില്‍ തക്കാളിയില്‍ ഒരു ടീ സ്പൂണ്‍ ഒലീവ് എണ്ണ ഉപയോഗിക്കാവുന്നതാണ്.

റാസ്‌ബെറിയും ഡാര്‍ക്ക് ചോക്കേറ്റും

റാസ്‌ബെറിയില്‍ അടങ്ങിയ പോളിഫിനോളുകള്‍ ഹൃദയാരോഗ്യത്തെയും മെറ്റബോളിക് ആരോഗ്യത്തെയും മെച്ചപ്പെടുത്തും. അരക്കപ്പ് റാസ്‌ബെറിക്കൊപ്പം 20-30 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റ് ചേര്‍ക്കുന്നത് ആന്റിഓക്‌സിഡന്റിന്റെ ആഗിരണം മെച്ചപ്പെടുത്തും.

കുരുമുളകും മഞ്ഞളും

കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പറിന്‍ എന്ന സംയുക്തം മഞ്ഞളില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തമായ കുര്‍കുമിൻ്റെ ആഗിരണം ഫലപ്രദമാക്കാന്‍ സഹായിക്കും. കറികളിലോ, പാലിലോ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുന്നതിനൊപ്പം ഒരു പിഞ്ച് കുരുമുളകു പൊടികൂടി ചേര്‍ക്കാം.

മീനും ഇലക്കറികളും

മീനിനൊപ്പം ഇലക്കറികള്‍ ചേര്‍ക്കുന്നത് കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളായ വിറ്റാമിന്‍ എ, കെ എന്നിവയുടെ ആഗിരണം മെച്ചപ്പെടുത്തും. മീന്‍ കറിക്കൊപ്പം ചീരത്തോര പോലുള്ള ഇലക്കറികളും ഉള്‍പ്പെടുത്താ ശ്രമിക്കുക.

വെളുത്തുള്ളിയും തേനും

ഒരു അല്ലി വെള്ളിത്തുള്ളി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത്, അതില്‍ അടങ്ങിയ അല്ലിസിന്‍ എന്ന ആന്റിഓക്‌സിന്റിനെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

ചോറും ബീന്‍സും

കാര്‍ബോഹൈഡ്രേറ്റുകള്‍ കൊണ്ട് സമ്പന്നമാണ് ചോറ്. ബീന്‍സില്‍ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് പോഷകമൂല്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Kerala Fish Curry, healthy meals
പാത്രത്തിൽ അടച്ചുസൂക്ഷിച്ചാലും പയറിൽ പ്രാണികൾ കയറുന്നുണ്ടോ? കീടബാധ തടയാൻ ടിപ്സ്
Kerala Fish Curry, healthy meals
വീട്ടിൽ തന്നെ തയ്യാറാക്കാം ഇൻസ്റ്റന്റ് ഉപ്പുമാവ് മിക്സ്; രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി മിനിറ്റുകൾക്കുള്ളിൽ!
Kerala Fish Curry, healthy meals
ഭക്ഷണം വേഗത്തിൽ കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ ബാധിക്കുന്ന 6 പ്രശ്നങ്ങൾ
Summary

Food combinations for optimal nutrient absorption

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER