ബാല/ ഫയൽ ചിത്രം 
Entertainment

എന്റെ സ്വത്തിന്റെ എഴുപതു ശതമാനത്തോളം കൊടുക്കേണ്ടിവന്നു, സുഹൃത്തുക്കളിൽ ചിലർ പച്ചക്ക് ചതിച്ചു; ബാല

'ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കൾ നൽകാൻ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ തന്റെ സ്വത്തിന്റെ 70 ശതമാനത്തോളം മറ്റൊരാൾക്ക് കൊടുക്കേണ്ടിവന്നെന്ന് നടൻ ബാല. സ്വത്തുക്കൾ നൽകാൻ താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ പച്ചയ്ക്ക് ചതിച്ചെന്നും കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

'കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നു. ചിലര്‍ക്ക് അതെന്താണെന്ന് മനസിലാവും. അഞ്ചോളം ഇന്‍ഡസ്ട്രികളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ പൈസ, അതിൽ അറുപത് മുതല്‍ എഴുപതു ശതമാനം എനിക്ക് കൊടുക്കേണ്ടി വന്നു. സങ്കടങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കൾ നൽകാൻ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഭാവിയിലുള്ള പ്രോജക്ടുകളും നിര്‍ത്തി വെക്കേണ്ടി വന്നു. ആ സമയത്താണ് എന്റെ സ്വന്തം ആസ്തിയില്‍ മുപ്പത് ശതമാനം മാത്രമായി പോയത്. ഞാന്‍ പറയുന്നത് എന്റെ ആസ്തിയുടെ മാത്രം കാര്യമാണ്. '

'ചെന്നൈയില്‍ അച്ഛനും അമ്മയും നല്ല രീതിയില്‍ ജീവിക്കുന്നവരാണ്. ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടന്‍ പ്രശസ്ത സംവിധായകനാണ്. ഞങ്ങള്‍ എല്ലാവരും സ്വയം നേടി എടുത്തവരാണ്. വീട്ടിലെ സ്വത്ത് ഇതുവരെ ചോദിച്ചിട്ടില്ല. ഞങ്ങൾ ആരും  മറ്റൊരാളെ ആശ്രയിക്കാറില്ല. പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടായിപ്പോയി. തൊഴിലില്ല, വരുമാനമില്ല,  കോവിഡിന് തൊട്ട് മുന്‍പ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു.' - ബാല പറഞ്ഞു. 

ലോക്ഡൗണിൽ വീടിനകത്ത് ഇരുന്നപ്പോഴാണ് താൻ സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചതെന്നും ഇത് തന്റെ ജീവിതം മാറ്റിമറിച്ചെന്നും ബാല പറയുന്നു. അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ബാല നടത്തുന്നത്. ഇതിൽ ലിവ് ടു ​ഗിവ് എന്ന പരിപാടിയിൽ ഇതിനോടകം മലയാള സിനിമയിലെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

SCROLL FOR NEXT