ഹീരമണ്ഡി 
Entertainment

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

ഇരട്ട വേഷത്തിലാണ് സൊനാക്ഷി സീരിസിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സഞ്ജയ് ലീല ബൻസാലിയുടെ ഹീരമണ്ഡി എന്ന വെബ് സീരിസ് പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരിസ് പ്രേക്ഷകരിലേക്കെത്തിയത്. പീരിയോഡിക് ഡ്രാമ വെബ് സീരിസായി എത്തുന്ന ചിത്രത്തിൽ മനീഷ കൊയ്‌രാള, അദിതി റാവു ഹൈദരി, സൊനാക്ഷി സിൻഹ, റിഛ ചദ്ദ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രീകരണത്തിനിടെ താൻ മനീഷ കൊയ്‌രാളയോടൊപ്പം ജോലി ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി സൊനാക്ഷിയിപ്പോൾ.

'എനിക്ക് മനീഷയെ ഒരുപാടിഷ്ടമാണ്. സീരിസ് മുഴുവൻ കണ്ടതിന് ശേഷം ഞാൻ അവരോട് മാപ്പ് പറഞ്ഞു. എനിക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിഞ്ഞുവെന്ന് ഞാൻ ആലോചിച്ചു പോയി. ആരെയും അമ്പരപ്പിക്കുന്ന നടിമാരിലൊരാളാണ് അവർ. എപ്പോഴും നമ്മളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. അതാണ് മനീഷ കൊയ്രാള. ഞാൻ അവരുടെ മുന്നിലെത്തുമ്പോഴെല്ലാം നന്നായി ചെയ്യും. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തമാശകൾ പറയും. അവരോടൊപ്പം ജോലി ചെയ്തത് ഞാൻ നന്നായി ആസ്വദിച്ചു'- സൊനാക്ഷി പറഞ്ഞു.

ബൻസാലിയുമായുള്ള തൻ്റെ സൗഹൃദത്തെക്കുറിച്ചും സൊനാക്ഷി പറഞ്ഞു. അദ്ദേഹം ഒരു നല്ല കലാകാരനാണ്. അതുകൊണ്ട് തന്നെ എന്നെ ഏൽപ്പിച്ച കാര്യം ഭം​ഗിയായി ചെയ്യുക എന്നു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്റെ ഏറ്റവും മികച്ച ഷോട്ടുകളിൽ അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ചെയ്തു.

എട്ട് ഭാഗങ്ങളായാണ് ഹീരമണ്ഡി പ്രേക്ഷകരിലേക്കെത്തുന്നത്. ഇരട്ട വേഷത്തിലാണ് സൊനാക്ഷി സീരിസിലെത്തിയത്. അമ്മ രഹന്ന, മകൾ ഫരീദാൻ എന്നീ കഥാപാത്രങ്ങളായാണ് സീരിസിൽ സൊനാക്ഷിയെത്തിയത്. വേശ്യാവൃത്തിക്കാരുടെയും അവരുടെ രക്ഷാധികാരികളുടെയും കഥകളിലൂടെ, ഹീരമണ്ഡിയുടെ സാംസ്കാരിക യാഥാർത്ഥ്യത്തിലേക്കാണ് സീരിസ് കടന്നു ചെല്ലുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം, പെയ്തിറങ്ങി മഠത്തില്‍വരവ് പഞ്ചവാദ്യം; പൂരത്തിലലിഞ്ഞ് പുരുഷാരം- വിഡിയോ

പാമ്പുകടിയേറ്റ് വീണ്ടും മരണം, ഇടുക്കിയില്‍ 75 കാരി മരിച്ചു; ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തേത്

ഇന്നും 'തല' ഇല്ല ; ടോസ് ഗുജറാത്തിന്, ചെന്നൈയെ ബാറ്റിങിനയച്ചു

'പിണറായി അല്ലെങ്കില്‍ ആര്?; സിപിഎമ്മില്‍ ഇക്കാര്യം സംസാരിക്കാന്‍ പോലും ഭയം'

വേനല്‍ച്ചൂടിൽ ജലജന്യ രോഗങ്ങള്‍ക്കെതിരെയും വേണം ജാഗ്രത

SCROLL FOR NEXT