അദിതിയേക്കുറിച്ച് നയൻതാര സ്ക്രീൻഷോട്ട്
Entertainment

'ഒരുപാടിഷ്ടം, വളരെ കഴിവുള്ള നടിയാണ്'; അദിതിയേക്കുറിച്ച് നയൻതാര

വളരെയധികം കഴിവുള്ളയാളാണ് അദിതി.

Author : സമകാലിക മലയാളം ഡെസ്ക്

അദിതി ശങ്കർ നായികയായെത്തുന്ന പുതിയ ചിത്രമാണ് നെസിപ്പായ. വിഷ്ണു വർധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകാശ് മുരളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽ നടി നയൻതാരയുമെത്തിയിരുന്നു. ചടങ്ങിനെത്തിയ നയന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചടങ്ങിനിടെ അദിതിയെക്കുറിച്ചും നയൻതാര പറഞ്ഞിരുന്നു. അദിതി വളരെ കഴിവുള്ള നടിയാണെന്ന് നയൻതാര പറഞ്ഞു. 'എനിക്ക് അദിതിയെ ഒരുപാടിഷ്ടമാണ്. അവൾ വളരെ സ്വീറ്റാണ്. വളരെയധികം കഴിവുള്ളയാളാണ് അദിതി. ജീവിതത്തിൽ ഏറ്റവും മികച്ചത് നിനക്ക് ആശംസിക്കുന്നു'- എന്നാണ് നയൻതാര പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2015 ൽ പുറത്തിറങ്ങിയ യച്ചൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു വർധൻ സംവിധാനം ചെയ്യുന്ന സിനിമയാണ് നെസിപ്പായ. സേവ്യർ ബ്രിട്ടോയും സ്നേഹ ബ്രിട്ടോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോ​ഗമിക്കുകയാണിപ്പോൾ. വിഷ്ണു വർധൻ സംവിധാനം ചെയ്ത ബില്ല, ആരംഭം എന്നീ ചിത്രങ്ങളിൽ നയൻതാര നായികയായെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT