മാത്യു പെറി/ ഫെയ്സ്ബുക്ക് 
Entertainment

'മയക്കുമരുന്നടിമ മരിക്കുന്നത് എനിക്ക് ഇഷ്ടമാണ്': മാത്യു പെറിയുടെ മരണത്തില്‍ പരിഹാസം, രൂക്ഷ വിമര്‍ശനം

മാത്യുവിന്റെ മരണവാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് മാത്യു പെറി വിടപറഞ്ഞത്. വീട്ടിലെ ഹോട്ട് ടബ്ബില്‍ മുങ്ങി മരിച്ച നിലയിലാണ് മാത്യുവിനെ കണ്ടത്തിയത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. എന്നാല്‍ മാത്യുവിന്റെ മരണത്തില്‍ പരിഹസിച്ച കൊമേഡിയന്‍ കെവിന്‍ ബ്രെന്നന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. 

മാത്യുവിന്റെ മരണവാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം. 'ഹോട്ട് ടബ്ബില്‍ മുങ്ങി മരിച്ചു, ഹ ഹ ഹ ഹ' എന്നാണ് കുറിച്ചത്. ഇതോടെ കെവിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ എത്തി.

എന്നാല്‍ താന്‍ പരിഹസിച്ചതല്ല തനിക്കത് തമാശയായി തോന്നി എന്നുമാണ് ഇയാള്‍ പറഞ്ഞത്. കൂടാതെ മയക്കുമരുന്ന് അടിമ മരിക്കുന്നത് ഇഷ്ടമാണെന്നും കുറിച്ചു. ഹോട്ട് ടബ്ബില്‍ മുങ്ങി മരിക്കുന്നത് തമാശയാകുന്നത് എങ്ങനെയാണ് എന്ന ഒരാളുടെ ചോദ്യത്തിന് ഹോട്ട് ടബ്ബിന് ആഴമില്ല എന്നായിരുന്നു മറുപടി. രൂക്ഷ വിമര്‍ശനമാണ് ലോകമെമ്പാടുമുള്ള ഫ്രണ്ട്‌സ് ആരാധകരില്‍ നിന്ന് ഉയരുന്നത്. 

സിറ്റ് കോം ആയ ഫ്രണ്ട്‌സിലെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രത്തിലൂടെ മാത്യു ശ്രദ്ധനേടുന്നത്. പത്ത് വര്‍ഷം നീണ്ടു നിന്ന സീരീസിലൂടെ ലോകശ്രദ്ധനേടുകയായിരുന്നു. വര്‍ഷങ്ങളോളം മയക്കുമരുന്നിനും മദ്യപാനത്തിനും അടിമയായിരുന്നു മാത്യു പെറി. തന്റെ ജീവചരിത്രത്തില്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സഞ്ചരിക്കാൻ തൃശ്ശൂർ കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം; ഡെപ്യൂട്ടി മേയറുടെ വണ്ടിയിൽ 'നേതാക്കളുടെ' കറക്കം വിവാദത്തിൽ

'പണ്ട് ജഗതിച്ചേട്ടന്‍ പറഞ്ഞത് കേട്ട് പേടിച്ചാണ് തമിഴ് സിനിമ ചെയ്യാതിരുന്നത്'; വെളിപ്പെടുത്തി ഇന്ദ്രന്‍സ്

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'32 വർഷത്തിനിടെ കുത്സിത പ്രവർത്തനങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ എത്രയോ കലാകാരൻമാർ'; 'അമ്മ'യ്ക്കെതിരെ സനൽ കുമാർ ശശിധരൻ