Entertainment

'ഉയര്‍ച്ചയില്‍ നിന്നുള്ള അച്ഛന്റെ വീഴ്ച എനിക്ക് ഓര്‍മയുണ്ട്'; ഭരത് ഗോപിയുടെ ജന്മദിനത്തില്‍ മുരളി

അച്ഛനൊപ്പമുള്ള പഴയൊരു ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഭരത് ഗോപി. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ മുരളി ഗോപി. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്. അച്ഛന്‍ എന്ന നിലയില്‍ എത്ര മികച്ച രീതിയിലാണ് തങ്ങളെ വളര്‍ത്തിയത് എന്നാണ് മുരളി കുറിക്കുന്നത്. 

മുരളി ഗോപിയുടെ കുറിപ്പ് വായിക്കാം

ഇന്ന് അച്ഛന്റെ ജന്മവാര്‍ഷികത്തില്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കുടുംബമായി ഫോട്ടോഷൂട്ടിന് പോസ് ചെയ്തത് എത്ര വിരളമാണെന്ന് ഓര്‍മവരും. ഞങ്ങള്‍ മക്കളെ ലൈം ലൈറ്റില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. സാധാരണ ജീവിതത്തിന്റെ സൗന്ദര്യം നഷ്ടമാകാതിരിക്കണമെന്നും അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമ താരത്തിന്റെ ജീവിതത്തിന്റെ നിഗൂഢത ഇല്ലാതാക്കിയത് എങ്ങനെയെന്ന് എനിക്ക് ഓര്‍മയുണ്ട്. ഞങ്ങള്‍ അതില്‍ നിന്ന് പഠിക്കാനുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തത് എങ്ങനെയെന്നും അതിന് മറികടന്നത് എങ്ങനെയെന്നും എനിക്ക് അറിയാം. ഉയര്‍ച്ചയില്‍ നിന്നുള്ള താങ്കളുടെ പതനവും അതിനു ശേഷമുള്ള വളര്‍ച്ചയും ഞാന്‍ ഓര്‍ക്കുന്നു. എല്ലാ നിമിഷവും എനിക്ക് ഓര്‍മയുണ്ട്, എത്ര മികച്ച പിതാവും പ്രതിഭാസവുമായിരുന്നു നിങ്ങളെന്ന്. ഒരിക്കലും ഞങ്ങളെ ഒന്നും പഠിപ്പിക്കാതിരുന്നതിന് നന്ദി. ഞങ്ങളുടെ പാഠമായതിന് നന്ദി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT