ഫാത്തിമ സന ഷെയ്ഖ്/ ഇന്‍സ്റ്റഗ്രാം 
Entertainment

'എന്നെ തൊട്ടയാളെ ഞാന്‍ അടിച്ചു, അയാള്‍ തിരിച്ചിടിച്ചു, അച്ഛന്‍ പിന്നാലെയോടി'; ഫാത്തിമ സന ഷെയ്ഖ്

നോക്കിനില്‍ക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമണത്തില്‍ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്നെ ഇടിച്ച ആളുടെ പുറകെ അച്ഛന്‍ ഓടിയ കഥ പറഞ്ഞ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. ഒരു ഇന്റര്‍വ്യൂവിന് ഇടയിലാണ് തന്റെ ശക്തമായ പിന്തുണയായ അച്ഛനെക്കുറിച്ച് താരം വാചാലയായത്. നോക്കിനില്‍ക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമണത്തില്‍ കലാശിച്ചത്. ഇത് അറിഞ്ഞെത്തിയ താരത്തിന്റെ അച്ഛന്‍ അയാള്‍ക്ക് പിന്നാലെ ഓടുകയായിരുന്നു. 

ജിമ്മില്‍ നിന്ന് വീട്ടിലേക്ക് വരുന്നതുവഴിയാണ് സംഭവമുണ്ടായത്. ഒരാള്‍ തന്നെ നോക്കിനില്‍ക്കുന്നത് ഫാത്തിമ ശ്രദ്ധിച്ചു. എന്തിനാണ് നോക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് തന്റെ ഇഷ്ടം എന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ ഇയാള്‍ ഫാത്തിമയുടെ മുഖത്ത് സ്പര്‍ശിച്ചു. പ്രകോപിതയായ താരം അയാളെ അടിച്ചു. തിരിച്ച് അയാള്‍ ഫാത്തിമയെ ഇടിച്ചു. അപ്പോഴാണ് അച്ഛനെ വിളിച്ച് കാര്യം പറയുന്നത്. 

രണ്ടുമൂന്നു പേരെ കൂട്ടിയാണ് അച്ഛന്‍ എത്തിയത്. ഇവരെ കണ്ടപ്പോള്‍ അയാള്‍ ഓടി. എന്റെ മകളെ തൊടുന്നോടാ എന്നു ചോദിച്ചും അച്ഛനും സഹോദരങ്ങളും പിന്നാലെയോടി. - ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു. ദംഗലിലൂടെയാണ് ഫാത്തിമ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നെറ്റ്‌ഫേളിക്‌സില്‍ റിലീസ് ചെയ്ത അജീബ് ദാസ്താനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്