സുരഭി ലക്ഷ്മി, അനിൽ നെടുമങ്ങാട്/ ഫേയ്സ്ബുക്ക് 
Entertainment

'നമ്മൾ നായികാ നായകൻമാർ ആകുന്നു എന്ന സന്തോഷത്തിൽ ഇരിക്കുകയായിരുന്നു ഞാൻ'; അനിലിന്റെ വേർപാടിൽ സുരഭി

'ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും  താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളൻമാരുടെ രാജാവായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ ഓർമയിൽ നടി സുരഭി ലക്ഷ്മി. നാടക കാലം മുതൽ ഇരുവരും ഒന്നിച്ചായിരുന്നു. അദ്ദേഹം അഭിനയിക്കുന്നതു കാണാൻ താൻ കർട്ടന് പിറകിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അനിലേട്ടനെ സ്ക്രീനിൽ കാണുമ്പോഴൊക്കെ നമ്മളെ തന്നെ സ്ക്രീനിൽ കാണുകയാണെന്ന് തോന്നുമായിരുന്നു അത്രയ്ക്കും ട്രൂത്ഫുൾ ആയിരുന്നു ആ പെർഫോമൻസുകൾ. ഗായകൻ മഖ്ബൂൽ മൻസൂർന്റെ ഒരു ചിത്രത്തിൽ നായിക നായകൻമാർ ആകുന്നു എന്ന സന്തോഷത്തിൽ ഇരിക്കുകയായിരുന്നു താനെന്നും സുരഭി പറഞ്ഞു. 

സുരഭിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

അനിലേട്ടാ "അഭിനയ" യിലെ ഒരു അഭിനയ കാലത്തിന്റെ ഓർമ്മ ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്, ഞങ്ങൾ റിഹേഴ്സലിന് എത്തുന്നതിന് മുമ്പ് തന്നെ ഒരു കസേരയിൽ സിഗരറ്റും വലിച്ചു അനിലേട്ടനും   ഗോപാലേട്ടനും  ഭൂലോക ചർച്ചയിൽ ആയിരിക്കും,
ചുരുണ്ട മുടിയും പ്രത്യേക ശബ്ദവും  താളവും നിറഞ്ഞ സംസാരം, ഇന്നത്തെ ട്രോളൻമാരുടെ രാജാവാവിയിരുന്നു,എന്തൊരു ഹ്യൂമർസെൻസായിരുന്നു.
അനിലേട്ടനും ഗോപാലേട്ടനും വേദിയിൽ ഒരുമിച്ച് എത്തുമ്പോൾ പെർഫോമൻസിന്റെ  ലെവൽ തന്നെ മാറും അഭിനയത്തിന്റെ  മത്സരം അവിടെ നടക്കും, രണ്ടു ചങ്ങാതിമാരുടെ സൗഹൃദം"നിറഞ്ഞാടൽ"...
 ഇങ്ങള് അഭിനയിക്കുന്നത് കാണാൻ ഞാനും പാർവതി ചേച്ചിയും  ചിന്നുവും ഷൈലജ ചേച്ചിയും ഒക്കെ കർട്ടന് പിന്നിൽ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഓരോ ദിവസത്തെ റിഹേഴ്സലിന് ഓരോ കാര്യങ്ങളാണ് നിങ്ങൾ പുതുതായി ചെയ്യുന്നത്, ഇന്ന് ചെയ്തതല്ല നാളെ ചെയ്യുന്നത് എന്നാൽ അത് തന്നെയാണ്താനും,  ഈ ഒരു അത്ഭുതം അനിലേട്ടൻ എങ്ങനെയാണ് ചെയ്യുന്നത് എന്ന് കണ്ടുപഠിക്കാൻ ജ്യോതിഷ് ഏട്ടൻ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു.
ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരിക്കൽ നാടകം നടക്കുമ്പോൾ ഓഡിയൻസിൽ ആരുടെയോ മൊബൈൽ റിങ്ങ് ചെയ്യുകയും അയാൾ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്തപ്പോൾ നാടകം നിർത്തുകയും അദ്ദേഹത്തോടു പുറത്ത് പോയി സംസാരിച്ചു വരൂ 'ഞങ്ങൾ നാടകം കളിക്കുകയാണ്" എന്ന് പറഞ്ഞു. ശേഷം വീണ്ടും തുടങ്ങുകയും ചെയ്തു,"ഹോ ഈ അനിലേട്ടന്റെ ഒരു കാര്യം" എന്നപറഞ്ഞു ഞങ്ങള്  ചിരിക്കും,  അഭിനയത്തോട് ഇത്രയും സത്യസന്ധതയും കോൺഫിഡൻസും ഉള്ള ഒരു നടൻ....
അനിലേട്ടനെ സ്ക്രീനിൽ കാണുമ്പോഴൊക്കെ നമ്മളെ തന്നെ സ്ക്രീനിൽ കാണുകയാണെന്ന് തോന്നുമായിരുന്നു അത്രയ്ക്കും ട്രൂത്ഫുൾ ആയിരുന്നു ആ പെർഫോമൻസുകൾ.
ഗായകൻ മഖ്ബൂൽ മൻസൂർന്റെ ഒരു ചിത്രത്തിൽ നമ്മൾ നായിക നായകൻമാർ ആകുന്നു എന്ന സന്തോഷത്തിൽ ഇരിക്കുകയായിരുന്നു ഞാൻ.
സിനിമയിൽ അനിലേട്ടന്റെ പെർഫോമൻസ് നൂറിൽ ഒരു ശതമാനം മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ ഇനിയും എത്ര കാലം,എത്ര എത്ര കഥാപാത്രങ്ങളിലൂടെ ജീവിക്കേണ്ട ആളായിരുന്നു,
"അനിൽ ഇതൊന്നുമല്ല, ഇനിയാണ് അനിലിന്റെ  അഭിനയവും, കഥാപാത്രങ്ങളെയും നമ്മൾ കാണാൻ ഇരിക്കുന്നത്"  എന്ന് ജ്യോതിഷേട്ടൻ എപ്പോഴും പറയുമായിരുന്നില്ലേ?... കഥാപാത്രങ്ങളെ ബാക്കിവെച്ച്....ചമയങ്ങൾ ഇല്ലാതെ  നമ്മുടെ അനിലേട്ടൻ പോയി ജ്യോതിഷേട്ടന്റെ "നടൻ "......

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും