എസ്തർ അനിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എനിക്കൊരു കാമുകനുണ്ടായിരുന്നെങ്കില്‍', സിം​ഗിൾ ലൈഫിലെന്ന് എസ്തർ

എന്തായാലും താരത്തിന്റെ 'വെളിപ്പെടുത്തല്‍' ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2 റിലീസ് ചെയ്തതോടെ സ്റ്റാറായിരിക്കുകയാണ് എസ്തര്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ തന്റെയൊരു വിഷമം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സിംഗിള്‍ ലൈഫിനെക്കുറിച്ചാണ് എസ്തറിന്റെ പോസ്റ്റ്. 

തനിക്കൊരു കാമുകനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് എന്നാണ് ഷോപ്പിങ് മാളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ബ്ലാക്ക് ജീന്‍സും പിങ്ക് സ്ലീവ് ലസ് ക്രോപ്പ് ടോപ്പും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. എന്തായാലും താരത്തിന്റെ 'വെളിപ്പെടുത്തല്‍' ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കാമുകരാകാന്‍ താല്‍പ്പര്യം അറിയിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് എസ്തര്‍. ദൃശ്യത്തിന്റെ അനുമോളാണ് താരത്തെ പ്രശസ്തയാക്കുന്നത്. ചിത്രത്തിന്റെ അന്യ ഭാഷ റീമേക്കുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

നാളെ മുതല്‍ പാന്‍കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയേണ്ടതെല്ലാം

പച്ചക്കറി കഴുകുമ്പോൾ ഇപ്പോൾ ശ്രദ്ധിക്കും, എന്താണ് സബ ആസാദിനെ ബാധിച്ച സൈക്ലോസ്പോറ?

കാത്തിരിപ്പ് നീളും; 'പേട്രിയറ്റ്' ഏപ്രില്‍ 23 ന് എത്തില്ല!

മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT