രാഹുലിന്റെ വെടിക്കെട്ട്; വിന്‍ഡീസിന് മുന്നില്‍ വീണ്ടും റണ്‍മല; വിജയലക്ഷ്യം 352

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഗില്ലും സംഘവും ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു
rahul
KL Rahul
Edited By:
Updated on: 
1 min read

ന്യൂ ചണ്ഡിഗഡ്: കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ചറിക്കരുത്തില്‍ പരമ്പരയിലെ അവസാന ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 352 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. 87 പന്തുകള്‍ നേരിട്ട രാഹുല്‍ ആറു സിക്‌സുകളും 10 ഫോറുകളും ബൗണ്ടറി കടത്തി 129 റണ്‍സുമായി പുറത്താകാതെനിന്നു. രാഹുലിന്റെ ഏകദിന കരിയറിലെ ഉയര്‍ന്ന സ്‌കോറാണിത്.

ആദ്യ രണ്ട് മത്സരങ്ങളിലും കെഎല്‍ രാഹുലിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഓപ്പണര്‍മാരായ ഗില്ലും രോഹിതും കോഹ്ലിയുമെല്ലാം റണ്‍മല കയറിയപ്പോള്‍ കാഴ്ച്ചക്കാരനായി ഇരിക്കുകയായിരുന്നു രാഹുല്‍. എന്നാല്‍ ന്യൂ ചണ്ഡീഗഡിലെ പിസിഎ സ്റ്റേഡിയത്തില്‍ രാഹുലിന്റെ തേരോട്ടമായിരുന്നു.

rahul
അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'! പുതു ചരിത്രം

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായില്ല. ആറ് പന്തില്‍ ഒരു റണ്ണുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായി. തുടര്‍ന്ന് ക്രീസില്‍ എത്തിയ വിരാട് കോഹ്ലിയെ ആദ്യ പന്തില്‍ തന്നെ ജെയ്ഡന്‍ സീല്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. സീല്‍സിന്റെ ഇന്‍സിങ്ങര്‍ പ്രതിരോധിക്കാനാവാതെ കോഹ്ലിയുടെ മിഡില്‍ സ്റ്റംപ് തെറിച്ചു.

എന്നാല്‍, 10 ഫോറും 3 സിക്‌സുമായി ഫോമില്‍ കളിച്ച രോഹിത് ശര്‍മ്മ 92 റണ്‍സെടുത്തു.. സെഞ്ച്വറി അടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്താവുകയായിരുന്നു. റിതുരാജ് ഗെയ്ക്‌വാദ് 57 റണ്ണുമായി രാഹുലിന് ശക്തമായ പിന്തുണയേകി. അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ അരങ്ങേറിയ അന്‍ഷുല്‍ കംബോജ് 17 റണ്‍സ് എടുത്തു. നമന്‍ധിര്‍ 30, നിതീഷ് കുമാര്‍ റെഡ്ഡി 9, ഗുര്‍മൂര്‍ ബ്രാര്‍ 8 റണ്ണുകള്‍ എടുത്ത് പുറത്തായി.

rahul
ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!

വിസ്റ്റ് ഇന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീന്‍സ് മൂന്നും കീമോ പോള്‍ രണ്ടും ഗുഡകേഷ് മോട്ടി ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആദ്യത്തെ രണ്ട് ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആശ്വാസജയം തേടി ഇറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് 352 റണ്‍സാണ് വിജയ ലക്ഷ്യം. ആദ്യ രണ്ട് കളികളിലും ടീമില്‍ ഇടം നേടാത്ത സീനിയര്‍ പേസ് ബോളര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാകും.

Summary

West Indies need 352 runs to win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com