സാമന്ത/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'ഇഷ്ടപ്പെട്ട നടനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയാൽ മലയാളം പഠിക്കും'; തുറന്ന് പറഞ്ഞ് സാമന്ത

അഭിനയം മറന്നെന്ന് തോന്നുമ്പോൾ കാണുന്നത് മലയാള സിനിമകൾ

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിൽ അഭിനയിക്കാനുള്ള ആ​ഗ്രഹം തുറന്ന് പറഞ്ഞ് സാമന്ത. മലയാളത്തിൽ ഉള്ളവരെല്ലാം വളരെ മികച്ച അഭിനേതാക്കളാണ്. മലയാള സിനിമയും അതിലെ അഭിനേതാക്കളും തന്നിൽ വലിയ സ്വാധീനം ചെലുത്തുണ്ടെന്നും താരം തന്റെ പുതിയ ചിത്രം 'ശാകുന്തള'ത്തിൻറെ പ്രചാരണത്തിന് കൊച്ചിയിൽ എത്തിയപ്പോൾ പറഞ്ഞു.

'അഭിനയം മറക്കുമ്പോഴും ആവർത്തന വിരസത തോന്നുമ്പോഴും കാണുന്നത് മലയാളം സിനിമകളാണ്. സൂപ്പർ സ്യൂലക്‌സിലെ ഫഹദിന്റെ അഭിനയം കണ്ട് ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ അഭിനയത്തിൽ പ്രഫഷണലിസം ഉണ്ടായിരുന്നു. മലയാളികൾ എല്ലാവരും ബോൺ ആക്ടേഴ്സ് ആണ്' സാമന്ത പറഞ്ഞു. 

'എന്റെ അമ്മ ആലപ്പുഴയിൽ നിന്നാണ്. എന്താണ് മലയാളം പഠിപ്പിക്കാത്തതെന്ന് എപ്പോഴും അമ്മയോട് ചോദിക്കാറുണ്ട്. ഹൈദരാബാദിൽ ശാകുന്തളത്തിന്റെ ചിത്രീകരണത്തിനിടെ ദേവിൽ നിന്നും ചില മലയാളം വാക്കുകൾ പഠിച്ചു'. 
മലയാളത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ആക്‌ടറിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ മലയാളം പഠിച്ച് സ്വന്തമായി ഡബ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. ​ഗുണ ശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം ഏപ്രിൽ 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ദേവ് മോഹൻ ആണ് നായകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി