ഇഫാത് ഒമർ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഉർഫിയെ പോലെ ഇഷ്ടമുള്ള വേഷം ധരിച്ചാൽ എന്നെ കൊല്ലും': പാകിസ്ഥാൻ മോഡൽ

ന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണെന്നും മറ്റുള്ളവരെ പേടിച്ച് അത് മാറ്റേണ്ടതില്ലെന്നും ഇഫാത് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ർഫി ജാവേദിനെ പോലെ ഇഷ്ടമുള്ള വേഷം ധരിച്ചാൽ തന്നെ കൊല്ലുമെന്ന് പാകിസ്ഥാനി മോഡലും നടിയുമായ ഇഫാത് ഒമർ. ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണെന്നും മറ്റുള്ളവരെ പേടിച്ച് അത് മാറ്റേണ്ടതില്ലെന്നും ഇഫാത് പറഞ്ഞു. 

‘ഉർഫിയുടെ വസ്ത്രധാരണം അവരുടെ ഇഷ്ടമാണ്. പക്ഷേ, അത് ഒരിക്കലും എന്റെ ടൈപ്പ് അല്ല, അതുകൊണ്ടാണ് ഞാൻ ഇത്തരത്തിലുള്ള വേഷം ധരിക്കാത്തത്. എന്നിരുന്നാലും ഞാൻ എന്തിനാണ് അവരുടെ ഫാഷൻ സെൻസിനെ വിമർശിക്കുന്നത്. ഫാഷനിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. പക്ഷേ, അതൊന്നും നിർവചിക്കാൻ ഞാൻ ആളല്ല. എന്റെ അഭിപ്രായത്തിൽ എല്ലാവരും ഫാഷനബിളാണ്.- ഇഫാത് പറഞ്ഞു.  

എന്നാൽ താൻ ഇഷ്ടപ്പെടുന്ന വേഷം ധരിച്ചാൽ താൻ കൊലചെയ്യപ്പെടുമെന്നും അവർ വ്യക്തമാക്കി. ഞാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഫാഷണബിൾ വസ്ത്രങ്ങൾ ധരിച്ചാൽ ചിലപ്പോൾ ലാഹോറിലുള്ളവർ എന്നെ കൊല്ലും. ആളുകളെ വിമർശിക്കാൻ ഞാൻ ആരാണ്. അത് വ്യക്തിപരമായ താൽപ്പര്യമാണ്’. അവർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT