തപ്സി പന്നു/ ഫേസ്ബുക്ക് 
Entertainment

ഒരു ട്വീറ്റ് നിങ്ങളുടെ ഒരുമയെ ഇളക്കിയോ? ഒരു തമാശ വിശ്വാസത്തെ ഇല്ലാതാക്കിയോ?, എങ്കില്‍ കുഴപ്പം നിങ്ങളുടേതാണ്; താപ്‌സിയുടെ ട്വീറ്റ് വൈറല്‍

ഇന്ത്യ ഒറ്റക്കെട്ടാണെന്ന് പറഞ്ഞുകൊണ്ട് മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ കർഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്. പോപ്പ് ​ഗായിക റഹാനയുടെ ട്വീറ്റിലൂടെയാണ് കൂടുതൽ പേരിലേക്ക് വിഷയം എത്തുന്നത്. തുടർന്ന് നിരവധി അന്താരാഷ്ട്ര താരങ്ങൾ കർഷകർക്ക് പിന്തുണയുമായി എത്തി. എന്നാൽ അതിനു പിന്നാലെ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് പറഞ്ഞുകൊണ്ട് മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി തപ്സി പന്നുവിന്റെ കുറിപ്പാണ്. 

ഇന്ത്യയുടെ ഐക്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നവർക്കുള്ള താരത്തിന്റെ മറുപടിയാണിത്. മറ്റുള്ളവരുടെ പ്രവർത്തികൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ് എന്നാണ് താരം കുറിക്കുന്നത്.  "ഒരു ട്വീറ്റ്‌ നിങ്ങളുടെ ഒരുമയെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ മറ്റുള്ളവരുടെ ' പ്രൊപ്പഗാണ്ട ടീച്ചർ ' ആവാതെ നിങ്ങളുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തേണ്ടത്‌ നിങ്ങളാണ് "- തപ്സി പന്നു കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര തലത്തിൽ കർഷക സമരം ചർച്ചയാവുന്നത്. അതിന് പിന്നാലെ രാജ്യത്തെ സിനിമ, കായിക മേഖലയിലെ നിരവധി പ്രമുഖരാണ് ഇന്ത്യ ടു​ഗതർ, ഇന്ത്യ എ​ഗയിനിസ്റ്റ് പ്രൊപ്പ​ഗാൻഡ എന്നീ ഹാഷ്ടാ​ഗുകളുമായി എത്തിയത്. അക്ഷയ് കുമാർ, വിരാട് കൊഹ് ലി, രഹാനെ, സൈന നെവാൾ തടങ്ങിയ നിരവധി പേരാണ് ട്വീറ്റുമായി എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT