ഫയല്‍ ചിത്രം 
Entertainment

'തിയറ്ററുകളുടെ ലഭ്യത കുറവ്', ഐഎഫ്എഫ്‌കെ നീട്ടിവെച്ചു; ഫെബ്രുവരി നാലുമുതല്‍ 11 വരെ 

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) തീയതി നീട്ടിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) തീയതി നീട്ടിവെച്ചു. അടുത്തവര്‍ഷം ഫെബ്രുവരി നാലു മുതല്‍ 11 വരെയാണ് ചലച്ചിത്രമേള നടക്കുകയെന്ന് സിനിമ- സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മോശം കാലാവസ്ഥയും തിയറ്ററുകളുടെ ലഭ്യത കുറവുമാണ് ചലച്ചിത്രമേള നീട്ടിവെയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎഫ്എഫ്‌കെ നീട്ടിവെച്ചു

നേരത്തെ ഡിസംബര്‍ പത്തുമുതല്‍ 17 വരെ സ്ഥിരംവേദിയായ തിരുവനന്തപുരത്ത് വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി നാലിന് തുടങ്ങുന്ന ചലച്ചിത്രമേളയുടെ വേദിയും തിരുവനന്തപുരം തന്നെയാണ്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (ഐഎസ്എഫ്ഡികെ) 2021 ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും.മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഏരീസ് പ്‌ളക്‌സ് എസ്എല്‍ തിയേറ്ററില്‍ ഡിസംബര്‍ ഒമ്പതിന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ്് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം