വജ്ര കിരീടങ്ങളും സ്വര്‍ണവാളും മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ഇളയരാജ 
Entertainment

എട്ടുകോടി മൂല്യം; വജ്ര കിരീടങ്ങളും സ്വര്‍ണവാളും മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ഇളയരാജ

മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ വജ്ര കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം. മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ഇളയരാജ സമര്‍പ്പിച്ച വജ്രകിരീടം

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. ഇളയരാജ ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമര്‍പ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മുമ്പും ഇളയ രാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിലകൂടിയ വജ്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജാതിമതഭേദമന്യെ ഭക്തജനങ്ങള്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ സുപ്രധാനക്ഷേത്രമാണ് മൂകാംബിക. 31 വര്‍ഷം ജഗദ്മാതാവായ മൂകാംബികയുടെ പ്രധാന അര്‍ച്ചകരില്‍ ഒരാളായിരുന്നു കെ.എന്‍ നരസിംഹ അഡിഗ.

Ilayaraja donates diamond crowns and golden sword to Mookambika Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT