ഇലിയാന പങ്കുവച്ച മകന്റെ ചിത്രം, ഇലിയാന ഡിക്രൂസ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഇലിയാന ഡിക്രൂസിന് ആൺകുഞ്ഞ് പിറന്നു, മകന്റെ ചിത്രം പങ്കുവച്ച് താരം

കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നു. മകന്റെ ചിത്രം പങ്കുവച്ച് താരം തന്നെയാണ് സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഓ​ഗസ്റ്റ് 1 നാണ് കുഞ്ഞ് ജനിച്ചത്. 

ഞങ്ങളുടെ പ്രിയപ്പെട്ട ആണ്‍കുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ എത്ര സന്തോഷത്തിലാണെന്ന് അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല, ഹൃദയം നിറഞ്ഞു.- എന്ന കുറിപ്പിലാണ് താരം മകന്റെ ചിത്രം പങ്കുവച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇലിയാനയ്ക്കും മകനും ആശംസകളുമായി എത്തിയത്.

ഏപ്രില്‍ 18നാണ് താൻ ​ഗർഭിണിയാണെന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അവിവാഹിതയായ താരം കുഞ്ഞിന്റെ അച്ഛനാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പങ്കാളി ആരാണെന്ന ചോദ്യവുമായി നിരവധി പേർ എത്തിയിരുന്നു. പിന്നാലെ പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇലിയാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ തന്റെ ​ഗർഭകാലത്തേക്കുറിച്ചും താരം വാചാലയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT