ഹോളിവുഡിലെ സൂപ്പർതാരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇവരുടെ ദാമ്പത്യജീവിതം പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിക്ക് ജൊനാസ്. നല്ല ഭർത്താവാകാൻ പറ്റുമോ എന്ന് തനിക്ക് പേടിയുണ്ട് എന്നാണ് താരം പറഞ്ഞത്. ജൊനാസ് സഹോദരന്മാരുടെ മിനി ഡോക്യുമെന്റെറിയായ ‘മൊമന്റ്സ് ബിറ്റ്‌വീൻ മോമന്റ്സ്’ സീരീസിലൂടെയാണ് നിക്ക് ജൊനാസ് തനിക്കുള്ള പേടിയും അപകർഷതാബോധവും വെളിപ്പെടുത്തിയത്.
നിക്കിന്റെ വാക്കുകൾ
‘നല്ല ഭര്‍ത്താവും മകനും സഹോദരനും ആകാന്‍ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്കു പേടിയുണ്ട്. ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ കുടുംബമാണ്. കുടുംബാംഗങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമുക്കെല്ലാവർക്കും സ്നേഹം നൽകാനും സ്വീകരിക്കാനും നമ്മുടേതായ വഴികളുണ്ടല്ലോ’, നിക് ജൊനാസ് പറഞ്ഞു.
ജൊനാസ് സഹോദരന്മാരുടെ മിനി ഡോക്യുമെന്റെറി
നിക്കിന്റേയും സഹോദരന്മാരായ കെവിൻ ജൊനാസ്, ജോ ജൊനാസ്, എന്നിവരുടേയും ഓഫ് സ്റ്റേജ് വിഡിയോകളാണ് ഇതില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സീരീസിലെ ആദ്യ എപ്പിസോഡ് ഡിസംബര്‍ ആദ്യവാരം പുറത്തിറക്കി. ഏതാനും ദിവസങ്ങൾക്കു മുൻപു പുറത്തുവന്ന രണ്ടാം ഭാഗത്തിലാണ് നിക്കിന്റെ തുറന്നു പറച്ചിൽ. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ നിക് ജൊനാസ് പറയുന്ന വിഡിയോ വൈറലായി. നിക്ക് എപ്പോഴും മികച്ച ഭർത്താവും മകനുമാണ് എന്നാണ് ആരാധകർ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates