ഫയല്‍ ചിത്രം 
Entertainment

'എനിക്ക് ഇത് മതി', അഭിനയം നിര്‍ത്തുന്നുവെന്ന് ജിം ക്യാരി

ഇതുവരെ മറ്റൊരു സെലിബ്രിറ്റി പറഞ്ഞ് നിങ്ങള്‍ കേള്‍ക്കാത്ത കാര്യമാണിത്. എനിക്ക് ഇത് മതി, ഞാന്‍ ആവശ്യത്തിന് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയം നിര്‍ത്താന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ച് ഹോളിവുഡ് നടന്‍ ജിം ക്യാരി. താന്‍ ആവശ്യത്തിന് അഭിനയിച്ചുവെന്നും തന്റെ ശാന്തമായ ജീവിതത്തെയാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിരമിക്കുന്നതിനെക്കുറിച്ച് വളരെ ഗൗരവകരമായി ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഞാനും വിരമിക്കുകയാണ്, മിക്കവാറും അത് സംഭവിക്കും, ഞാന്‍ കുറേയൊക്കെ ഗൗരവത്തോടെയാണ് ഇത് പറയുന്നത്. മാലാഖമാര്‍ സ്വര്‍ണത്തിലെഴുതിയ തിരക്കഥ എഴുതി അത് വളരെ പ്രധാനപ്പെട്ടതാണെന്നും ആളുകള്‍ കാണേണ്ടതാണെന്നും പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് വരും. പക്ഷേ ഞാന്‍ ഇപ്പോള്‍ ബ്രേക്ക് എടുക്കുകയാണ്.'- ആക്‌സസ് ഹോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ജിം ക്യാരി പറഞ്ഞു. 

'ഞാന്‍ എന്റെ ശാന്തമായ ജീവിതത്തെ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ട്. കാന്‍വാസില്‍ പെയിന്റ് ചെയ്യുന്നതും എന്റെ ആത്മീയ ജീവിതവുമെല്ലാം ഇഷ്ടപ്പെടുന്നു. ഇതുവരെ മറ്റൊരു സെലിബ്രിറ്റി പറഞ്ഞ് നിങ്ങള്‍ കേള്‍ക്കാത്ത കാര്യമാണിത്. എനിക്ക് ഇത് മതി, ഞാന്‍ ആവശ്യത്തിന് ചെയ്തു.' - ജിം ക്യാരി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT