പുന്നപ്ര-വയലാര്‍ വിവാദം: സിപിഐയുടേത് ആത്മപ്രശംസ; വിമര്‍ശനവുമായി സിപിഎം

' ഇന്നത്തെ സിപിഐ ആണ് എല്ലാത്തിന്റെയും അവകാശികള്‍ എന്ന വാദം ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് '
cpm
പുന്നപ്ര-വയലാര്‍ വിവാദം
Edited By:
Updated on: 
1 min read

ആലപ്പുഴ: പുന്നപ്ര - വയലാര്‍ സമരത്തെ അടിസ്ഥാനമാക്കി 'ചിന്ത' വാരിക പ്രസിദ്ധീകരിച്ച ലക്കത്തിലെ ഉള്ളടക്കത്തെക്കുറിച്ചും അതിന്റെ പത്രാധിപര്‍ ഡോ. ടി.എം. തോമസ് ഐസക്കിനെക്കുറിച്ചും സിപിഐ നടത്തിയ പ്രതികരണം ആത്മപ്രശംസയാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. 'ചിന്ത' വാരികയ്ക്ക് പുന്നപ്ര - വയലാര്‍ സമരത്തെക്കുറിച്ച് പ്രത്യേക പതിപ്പ് ഇറക്കുന്നതിനോ ഡോ. ടി.എം. തോമസ് ഐസക്കിന് അതിന് നേതൃത്വം നല്‍കുന്നതിനോ സിപിഐയുടെ അനുവാദം തേടേണ്ട കാര്യമില്ലെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

cpm
ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേണം; കായംകുളം NTPC നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരണ സംവിധാനം ഒരുക്കണം: കെ സി വേണുഗോപാല്‍

പുന്നപ്ര - വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍, ചേര്‍ത്തല കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍, അമ്പലപ്പുഴ താലൂക്ക് മത്സ്യതൊഴിലാളി യൂണിയന്‍ ഉള്‍പ്പെടെയുള്ള നിരവധി ട്രേഡ് യൂണിയനുകള്‍ സമരമുഖത്ത് ധീരമായി അണിനിരന്നവരാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെയെല്ലാം നേതൃനിരയില്‍ അന്നത്തെ പാര്‍ട്ടിയുടെ നേതാക്കളാണ് ഉണ്ടായിരുന്നത്. ഇന്നത്തെ സിപിഐ ആണ് എല്ലാത്തിന്റെയും അവകാശികള്‍ എന്ന വാദം ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് വ്യക്തമാക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.

സിപിഎമ്മും സിപിഐയും ഇടതുപക്ഷ നിരയിലെ പ്രമുഖ പ്രസ്ഥാനങ്ങളാണെന്നും വിമര്‍ശനങ്ങളും സംവാദങ്ങളും ആകാം എങ്കിലും അതിന് സംയമനത്തോടെയുള്ള നിലപാടാണ് വേണ്ടതെന്നും പാര്‍ട്ടി ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കാനുള്ള ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഇത്തരം നീക്കങ്ങള്‍ ശത്രുക്കള്‍ക്ക് ആഘോഷിക്കാന്‍ മാത്രമാണ് അവസരമൊരുക്കുന്നതെന്നും സിപിഎം പറയുന്നു.

cpm
ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; മദ്യപിച്ച് വാഹനം ഓടിക്കല്‍ ഫാഷനായി മാറി: മന്ത്രി ചെന്നിത്തല
cpm
എടിഎം മെഷീൻ ഇളക്കി മാറ്റാൻ ശ്രമം, അലാറം ഡൽഹിയിൽ മുഴങ്ങി; കണ്ണൂരിൽ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Summary

Punnapra-Vayalar controversy: CPI engages in self-praise; CPM voices criticism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High Court
Aravind
councilor
സുപ്രീം കോടതി
X

FOLLOW US

ON GOOGLE DISCOVER