ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ഞാൻ ഇപ്പോൾ ഏകാകിയാണ്, വീട്ടിലിരിക്കുന്നതാണ് സന്തോഷം'; മോർ​ഗൻ ഫ്രീമാൻ

'ഞാൻ ഇനി അതൊന്നും കാണില്ല, അവരൊക്കെ ആരൊക്കെയാണെന്നും എനിക്കറിയില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോർ​ഗൻ ഫ്രീമാൻ. ഓസ്കർ ഉൾപ്പടെ നിരവധി അവാർഡുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. എന്നാൽ കുറച്ചു വർഷങ്ങളായി പുരസ്കാര ചടങ്ങുകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് ഫ്രീമാൻ. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം മാറി വീടിനുള്ളിൽ ഇരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നാണ് 84കാരനായ മോർ​ഗൻ ഫ്രീമാൻ പറയുന്നത്. 

'പഴയ താൽപ്പര്യം ഇപ്പോഴില്ല'

ആറ് പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞു നിന്ന മോർ​ഗൻ ഫ്രീമാൻ ഇതിനോടകം ഒസ്കറും ​ഗോൾഡൻ ​ഗ്ലോബും ഉൾപ്പടെയുള്ള നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ താൻ ഇനി പുരസ്കാര നിശകളൊന്നും കാണില്ലെന്നാണ് അദ്ദേഹം പറയുന്നത്. 'ഞാൻ ഇനി അതൊന്നും കാണില്ല, അവരൊക്കെ ആരൊക്കെയാണെന്നും എനിക്കറിയില്ല. നോമിനേഷനേറ്റ് ചെയ്യപ്പെട്ട എല്ലാ സിനിമകളും ഞാൻ കണ്ടിട്ടില്ല. ഞാനിപ്പോൾ ഏകാന്തജീവിതത്തിലാണ്. പുരസ്കാരങ്ങളോട് മുൻപുണ്ടായിരുന്ന താൽപ്പര്യമല്ല ഇപ്പോൾ ഉള്ളത്. എല്ലാത്തിനോടും.' - മോർ​ഗൻ ഫ്രീമാൻ പറഞ്ഞു. 

'എനിക്ക് വയസായി'

 കുറച്ചു നാൾ മുൻപാണ് ലോകം ചുറ്റാൻ താൻ ഇല്ലെന്നും വയസനായിപ്പോയെന്നും മോർ​ഗൻ പറഞ്ഞത്. ഞാൻ ഒരിക്കൽ ലോകം ചുറ്റുകയായിരുന്നു. ഞാൻ ശരിക്ക് വയസനായി. ആ​ഗ്രഹിച്ചപോലെ ഒരുപാട് യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്. പോകണം എന്ന് ആ​ഗ്രഹിക്കുന്ന ഒരു സ്ഥലവും ഇനിയില്ല- മോർ​ഗൻ ഫ്രീമാൻ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്