സരിത, ജയറാം 
Entertainment

'സരിതയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തതിൽ എനിക്ക് ഇപ്പോഴും സങ്കടം': ജയറാം

ജൂലി ​ഗണപതിയിലെ ഓരോ സീൻ എടുക്കുമ്പോഴും അതിന് ദേശീയ അവാർഡ് ലഭിക്കുമെന്ന് താൻ പറയാറുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് തമിഴിലും മലയാളത്തിലും ഉൾപ്പടെ നിറഞ്ഞു നിന്നിരുന്ന നടിയാണ് സരിത. മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. സരിതയ്ക്ക് ദേശീയ അവാർഡ് ലഭിക്കാത്തതിൽ തനിക്ക് ഇപ്പോഴും സങ്കടമുണ്ടെന്ന് പറയുകയാണ് നടൻ ജയറാം. ഒരു പുരസ്കാര ചടങ്ങിനിടെയാണ് താരം സരിതയെക്കുറിച്ച് വാചാലയായത്.

ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ച് താരം അഭിനയിച്ച സിനിമയിലെ രം​ഗങ്ങൾ വേദിയിൽ കാണിച്ചു. ഓരോ സിനിമയുടേയും ഓർമകൾ താരം പങ്കുവെക്കുകയായിരുന്നു. അതിനിടെയാണ് ജയറാമും സരിതയും ഒന്നിച്ചഭിനയിച്ച തമിഴ് ചിത്രമായിരുന്നു ജൂലി ​ഗണപതിയിലെ രം​ഗം കാണിച്ചത്. അപ്പോഴാണ് സരിതയുടെ പ്രകടനത്തെക്കുറിച്ച് താരം പറഞ്ഞത്. ചിത്രത്തിലെ ഓരോ സീൻ എടുക്കുമ്പോഴും അതിന് ദേശീയ അവാർഡ് ലഭിക്കുമെന്ന് താൻ പറയാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.

‘എപ്പോഴും സങ്കടം തോന്നുന്ന കാര്യമുണ്ട്. സരിത മാമിന്റെ ടാലൻ്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ അതു കിട്ടിയില്ല. പിന്നീട് ആ സിനിമ അവാർഡിന് അയച്ചിട്ടു പോലുമില്ലെന്ന് അറിഞ്ഞു. ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും’- ജയറാം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും