ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇമ്രാന്‍ ഖാനും അവന്തിക മാലിക്കും. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. കൗമാരപ്രായത്തില്‍ തന്നെ ഇരുവരും പ്രണയത്തിലായി. 2011 ല്‍ വിവാഹം കഴിക്കുമ്പോള്‍ അവന്തികയുടേയും ഇമ്രാന്‍രേയും പ്രായം 19 ആയിരുന്നു. ഇമ്രാനൊപ്പം സിനിമാ സെറ്റുകളില്‍ അവന്തികയെ എപ്പോഴും കാണാമായിരുന്നു. ഒരുമിച്ചല്ലാതെ ഇരുവരേയും കാണുക അസാധ്യമായിരുന്നു.
എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2019 ല്‍ ഇമ്രാനും അവന്തികയും പിരിഞ്ഞു. ഇമ്രാനും അവന്തികയും പിരിയുമ്പോള്‍ കൊച്ചുകുട്ടിയായിരുന്നു മകള്‍ ഇമാറ. വിവാഹ മോചിതരായെങ്കിലും പരസ്പരം പഴി ചാരാനോ ആരോപണങ്ങള്‍ ഉന്നയിക്കാനോ ഇരുവരും ഇതുവരേയും മുതിര്‍ന്നിട്ടില്ല.
സോഹ അലി ഖാന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് അവന്തിക മാലിക്. ''ഒരുമിച്ചുണ്ടായിരുന്ന 18 കൊല്ലത്തിനിടെ ഞങ്ങള്‍ വളര്‍ന്നു, പുതിയ മനുഷ്യരായി, പക്വതയുള്ളവരായി. അന്നത്തെ ചെറിയ പ്രായത്തില്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ പോലും നമുക്ക് തിരിച്ചറിയാനാകില്ല. എന്റെ സന്തോഷത്തിന്റെ ഉത്തരവാദി മുമ്പിലുള്ള വ്യക്തിയാകുമെന്നാകും കരുതുക. വര്‍ഷങ്ങള്‍ക്കിപ്പുറം അണ്‍റിയലിസ്റ്റിക് ആയ പ്രതീക്ഷകള്‍ കാരണം ആ ബന്ധം തന്നെ നമ്മള്‍ നശിപ്പിച്ചിട്ടുണ്ടാകും'' അവന്തിക പറയുന്നു.
''ഇമ്രാനും ഞാനും ചെറിയ പ്രായം മുതല്‍ ഒരുമിച്ചായിരുന്നു. 18 വര്‍ഷം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. 20 കളിലും 30 കളുടെ തുടക്കത്തിലും ഒരുമിച്ചായിരുന്നു. ഇതിനിടയില്‍ എവിടെയോ പരസ്പരം അനീതി കാണിച്ചു. ഒരു വലിയ സംഭവത്തോടെ പിരിഞ്ഞതാണെന്ന് അതിനാല്‍ പറയാനാകില്ല. വര്‍ഷങ്ങളായി സംഭവിച്ച ചെറിയ കാര്യങ്ങളാണ് അതിലേക്ക് നയിച്ചത്'' എന്നാണ് വിവാഹ മോചനത്തെക്കുറിച്ച് അവന്തിക പറഞ്ഞത്.
വിവാഹ ബന്ധം നിലനിര്‍ത്താന്‍ തങ്ങളുടെ എല്ലാം തന്നെ നല്‍കി. തകര്‍ച്ചയുടെ വക്കിലും ഇനിയും ഇത് ചെയ്യാനാകുമോ എന്ന് ചോദിച്ചു. എന്നാല്‍ പിന്നീട് ഒരു ഘട്ടത്തില്‍ പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അവന്തിക പറയുന്നു. 18 വര്‍ഷം ഒരുമിച്ച് ജീവിച്ചുവെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവന്തിക പറയുന്നു. അതിന് ശേഷവും തങ്ങളുടെ സന്തോഷം മറ്റൊരിടത്താണെന്ന് തിരിച്ചറിയുമ്പോള്‍ വിട്ടു കൊടുക്കുന്നത് നല്ലതാണെന്നും അവന്തിക പറഞ്ഞു.
''പിരിഞ്ഞപ്പോള്‍ തുടക്കത്തില്‍ മരിച്ചത് പോലെയായിരുന്നു. ജീവിതം എങ്ങനെയായിരിക്കുമെന്നാണോ കരുതിയത് അത് ഇല്ലാതായി. അതുവരെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഏറ്റവും ഇന്റിമേറ്റ് ആയ ബന്ധമാണ് മരിച്ചത്.'' എന്നും അവന്തിക പറഞ്ഞു. അതേസമയം പിരിയുകയെന്നത് തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെങ്കിലും ഇമ്രാന്‍ ഖാന്‍ ആണ് അതിലേക്ക് ആദ്യമെത്തിയതെന്നും അവന്തിക പറയുന്നു.
''അവനായിരുന്നു അത്. എനിക്ക് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തുക സാധ്യമായിരുന്നില്ല. അവന്റെ തീരുമാനമായിരുന്നു.'' താരം പറയുന്നു. കുറച്ച് കാലം പിരിഞ്ഞ് കഴിയാമെന്ന് ഇമ്രാന്‍ പറഞ്ഞു. ആറ് മാസം പിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് തങ്ങള്‍ ഒരുമിച്ചെത്തിയെന്നും അവന്തിക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates