

നടനും ബിഗ് ബോസ് താരവുമായ ആസിഫ് ഖാന് ഹൃദയാഘാതമുണ്ടായെന്ന് വെളിപ്പെടുത്തി ഭാര്യ സെബ. ബിഗ് ബോസ് 20 യിലെ മത്സരാര്‍ത്ഥിയാണ് ആസിഫ്. നേരത്തെ തനിക്ക് ആസിഡ് റിഫ്‌ളക്‌സ് ആയിരുന്നുവെന്ന് ആസിഫ് പറഞ്ഞിരുന്നു. എന്നാല്‍ അത് ഹൃദയാഘാതമായിരുന്നുവെന്നാണ് സെബയുടെ വെളിപ്പെടുത്തല്‍.
ബിഗ് ബോസ് ഷോയ്ക്കിടെ ആസിഫും സഹതാരം ഖാസി തൗഖീറും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് സെബയുടെ വെളിപ്പെടുത്തല്‍. ആസിഫിന്റെ ആരോഗ്യ പ്രശ്‌നത്തെ ചൊല്ലിയായിരുന്നു ഇരുവരുടേയും തര്‍ക്കം. തന്റെ ഭര്‍ത്താവിന്റെ മെഡിക്കല്‍ ഹിസ്റ്ററിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് സെബ പ്രതികരിച്ചത്.
34-ാം വയസിലാണ് ആസിഫിന് ഹൃദയാഘാതമുണ്ടാകുന്നത്. ആസിഫിന്റെ കൊറോണറി ആര്‍ട്ടറി പൂര്‍ണമായും ബ്ലോക്ക് ചെയ്യപ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നാണ് സെബ പറയുന്നത്. ആസിഫ് ഐസിയുവിലായിരുന്നുവെന്നും സ്റ്റന്റ് ഇന്‍സേര്‍ട്ട് ചെയ്യേണ്ടി വന്നുവെന്നും സെബ പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് താരം ഏറെ നാളുകള്‍ ആശുപത്രിയിലായിരുന്നുവെന്നും സെബ പറയുന്നു.
അതേസമയം കരിയറിനെ ബാധിക്കുമെന്ന ഭയത്താലാണ് ഹൃദയഘാതമുണ്ടായെന്ന കാര്യം ആസിഫ് വെളിപ്പെടുത്താതിരുന്നത്. പകരം തനിക്ക് ജിഇആര്‍ഡി ആണെന്നായിരുന്നു നടന്‍ പറഞ്ഞിരുന്നത്. 2025 ലായിരുന്നു നടന് ഹൃദയാഘാതമുണ്ടായത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് ഗ്യാസ്ട്രിക് പ്രശ്‌നമാണുണ്ടാതെന്നായിരുന്നു നടന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളിക്കളയുന്നയാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates