Mohanlal and Mammootty വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

പകരം വെക്കാനില്ല ഇതുപോലൊരു ചങ്ങാത്തം...; 'മമ്മൂട്ടി ഷർട്ട'ണിഞ്ഞ് മോഹന്‍ലാല്‍ ബിഗ് ബോസില്‍

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയുടെ മൂത്തോന്‍ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. രോഗാവസ്ഥയെ മറി കടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയുള്ള പിറന്നാള്‍. മമ്മൂട്ടിയെപ്പോലെ തന്നെ മലയാള സിനിമയ്ക്കും മലയാളിയ്ക്കും ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരാളുടെ ജന്മദിനം എന്ന പോലെ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികള്‍.

മമ്മൂട്ടിയ്ക്കുള്ള മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താന്‍ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിയ്ക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്.

മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായി മോഹന്‍ലാല്‍ പറയുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ സമ്മാനം ഏറെ സ്‌പെഷ്യല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇവരുടെ ഈ സ്‌നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു, ഇതുപോലൊരു സുഹൃത്തിനെ കിട്ടിയത് മമ്മൂട്ടിയുടെ ഭാഗ്യം, ഈ ഡ്രസ് കണ്ടാല്‍ അറിയാം ലാലേട്ടന് മമ്മൂക്കയോടുള്ള സ്‌നേഹം എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമൊക്കെ മലയാളി പലവട്ടം കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളതാണ്.

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് മലയാള സിനിമയില്‍ നിന്നുമെത്തിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും വൈറലാവുകയാണ്. കടല്‍ക്കരയില്‍ തന്റെ കാറില്‍ ചാരി നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും, സര്‍വ്വശക്തനും നന്ദിയും സ്‌നേഹവും എന്നാണ് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

In Bigg Boss Malayalam latest episode Mohanlal wears a shirt with Mammootty's photos. Mohanlal wishes Mammootty a happy birthday in a cute way.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT