'എന്റെ പൊന്നു മമ്മൂക്ക ചുമ്മാ നുണ പറയാതെ…'; മെ​ഗാ സ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ ലോകവും ആരാധകരും

ഇന്നും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൊണ്ട് അദ്ദേഹം സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു.
Mammootty
Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

ഈ അടുത്തിടെ ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം പ്രാർഥനയോടെ കാത്തിരുന്ന മടങ്ങിവരവായിരുന്നു മെ​ഗാസ്റ്റാർ മമ്മൂട്ടിയുടേത്. മലയാളികളുടെ സ്വന്തം മമ്മൂക്ക ഇന്ന് 74-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകൾ നേരുന്നത്. 50 വർഷങ്ങളിലധികമായി മമ്മൂട്ടി ചലച്ചിത്രലോകത്ത് മുൻനിരയിലെ ഇരിപ്പടത്തിലുണ്ട്.

'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'. ഏതാനും നാളുകൾക്ക് മുൻപ് മുപ്പത്തിമുക്കോടി ദൈവങ്ങൾക്ക് മുന്നിൽ മലയാളി ഒന്നടങ്കം സമർപ്പിച്ച പ്രാർഥനയുടെ മേൽവിലാസമായിരുന്നു ഇത്. ഒടുവിൽ പ്രാർഥനകൾക്ക് ഫലം കണ്ടു. സിനിമയിൽ നിന്നുള്ള ഇടവേള നൽകിയ അത്ര വേദന, രോഗം മമ്മൂട്ടിക്ക് നൽകി കാണില്ല. അത്രത്തോളമുണ്ട് സിനിമയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം.

അരനൂറ്റാണ്ട് കാമറയ്ക്ക് മുന്നിൽ പിന്നിടുമ്പോഴും നല്ല കഥകള്‍ക്ക് ചെവിയോർത്ത്, തന്നിലെ നടനെ തേച്ചുമിനുക്കി കൊണ്ടേയിരിക്കുകയാണ് അദ്ദേഹം. ഇന്നും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ കൊണ്ട് അദ്ദേഹം സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ ദിനമെന്ന് സന്തതസഹചാരിയായ എസ് ജോർജ് പറഞ്ഞു.

ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കു പോയ മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയാൽ ഉടൻ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തിൽ ചേരുമെന്ന് സൂചനയുണ്ട്.

"കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മുക്ക...ഒരു നൂറു കാരണങ്ങൾ ഉണ്ടാകും ആ സിനിമയെ ഇഷ്ടപ്പെടാൻ...ഓരോരുത്തർക്കും ഓരോന്ന്..അത് കാലത്തെ അതിജീവിക്കും...എവിടെ എപ്പോളാണെങ്കിലും വീണ്ടും വീണ്ടും കാണും....കണ്ടവർ കാണാത്തവരോട് അതിനെക്കുറിച്ചു വാചാലരാകും.

മറ്റു ഭാഷകിലേക്ക് പോകും...അംഗീകരിക്കപ്പെടും...ആരാധിക്കും. ചെറിയ ഒരു ഇടവേള ഉണ്ടാകും..... അതിഗംഭീരമായി മുന്നിലേക്ക് പോകും....കരഞ്ഞും ചിരിച്ചും സന്തോഷിച്ചും കയ്യടിച്ചും ആ കഥയ്ക്കൊപ്പം നമ്മളും......നല്ല സിനിമകൾ അത്ഭുതമാണ് മമമ്മുക്കയും"- എന്നാണ് രമേഷ് പിഷാരടി ആശംസകൾ നേർന്ന് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Mammootty
'പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല'! വീണ്ടും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി ടൊവിനോ
Mammootty
15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൈവശം വെച്ചതിന് ഒരു ലക്ഷം രൂപ പിഴ; അനുഭവം പറഞ്ഞ് നവ്യാ നായര്‍

നടൻ മനോജ് കെ ജയനും മമ്മൂട്ടിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. മമ്മൂക്ക :- മനോജേ…എനിക്കിന്ന് 74 വയസ്സ് തികയുകയാ കേട്ടോ..മനോജ് :-എന്റെ പൊന്നു മമ്മൂക്കാ ചുമ്മാ നുണ പറയാതെ…പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട മമ്മൂക്ക.- മനോജ് കെ ജയൻ കുറിച്ചു.

Summary

Cinema News: Mega Star Mammootty 74th Birthday today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com