കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രോത്സവത്തില്‍ നവ്യ നായര്‍ സംസാരിക്കുന്നു.  Video
Entertainment

ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണം, വന്ദേ മാതരം വിളിച്ച് നവ്യ നായര്‍

നമുക്ക് വേണ്ടി ജീവന്‍ പണയപ്പെടുത്തി മുന്നിലേക്ക് ഇറങ്ങുന്നവരാണ് ഇന്ത്യന്‍ സൈനികള്‍.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഇന്ത്യ - പാക് സംഘര്‍ഷം മുറുകുമ്പോള്‍ ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണമെന്ന് നവ്യ നായര്‍. കൊട്ടാരക്കരയില്‍ പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിനിമ താരം. നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ, ജീവന്‍ പണയപ്പെടുത്തി പോരാടാൻ ഇറങ്ങുന്നവരാണ് ഇന്ത്യന്‍ സൈനികള്‍. അവരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.

ഇന്ന് ഒരോ തവണ വാര്‍ത്ത ചാനലുകളില്‍ നോക്കുന്നത് ഇന്ത്യ എന്ത് ചെയതു എന്നാണ് നമ്മള്‍ ശ്രദ്ധിക്കുന്നത്. എന്തും ചെയ്യാന്‍ മുതിരുന്നവരാണ് പാകിസ്ഥാന്‍. അവര്‍ക്കെതിരെ ഒന്നിച്ച് പോരാടണം. പോരാട്ടത്തില്‍ ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയും നവ്യ നായര്‍ പ്രകടിപ്പിച്ചു. വന്ദേ മാതരം വിളിച്ചുകൊണ്ടാണ് താരം പ്രസംഗം അവസാനിപ്പിച്ചത്.

ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാല്‍ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് നേരത്തെ നടന്‍ ജയസൂര്യ പ്രതികരിച്ചിരുന്നു. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ജയസൂര്യയുടെയും പ്രതികരണം. ആട് സിനിമയിലെ ഡയലോഗിനോട് സാമ്യപ്പെടുത്തിയായിരുന്നു ജയസൂര്യയുടെ വാക്കുകള്‍. 'ആട് സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാല്‍ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്നു പറഞ്ഞ പോലെ ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാല്‍ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT