Tovino Thomas special arrangement
Entertainment

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

സിനിമ ആസ്വാദകർക്ക് ഏറ്റവും മികച്ച ദൃശ്യ ശ്രവ്യാനുഭവം നൽകാൻ കഴിയും.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിൽ തന്നെ ആദ്യത്തെ ട്രാൻസ്പെരന്റ് എൽഇഡി (LED) സ്ക്രീൻ മാജിക് ഫ്രെയിംസ് കേരളത്തിൽ എത്തിക്കുന്നു. കാക്കനാടാണ് ഇത്തരം ഒരു ഗംഭീര തിയറ്റർ സമുച്ചയം ഒരുങ്ങുന്നത്. മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒരു നേട്ടമായി ഇത് മാറുമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

സിനിമ ആസ്വാദകർക്ക് ഏറ്റവും മികച്ച ദൃശ്യ ശ്രവ്യാനുഭവം നൽകാൻ കഴിയും. കുന്നംകുളം പെരുമ്പിലാവിലെ ഫാൽക്കം മാളിൽ തുടങ്ങുന്ന മാജിക് ഫ്രെയിംസിന്റെ പുതിയ തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ അഭിമാനകരമായ നേട്ടത്തെപ്പറ്റി പങ്കുവെച്ചത്.

നടൻ ടൊവിനോ തോമസ്‌ പെരുമ്പിലാവിലെ തിയറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാജിക് ഫ്രെയിംസിന്റെ 45- മത്തെ തിയറ്ററാണിത്. അർജുൻ അശോകൻ, ദിവ്യ പിള്ള, ഗ്രേസ് ആന്റണി, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ സിനിമ സ്ക്രീനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നിർമാതാക്കളായ ആൽവിൻ ആന്റണി, എബ്രഹാം മാത്യു തുടങ്ങി സിനിമാ മേഖലയിലുള്ളവരും പങ്കെടുത്തു.

തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളുടെയും സംഗമസ്ഥാനമായ പെരുമ്പിലാവിൽ നിലവിൽ റിലീസിങ് തിയറ്ററുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമ പ്രേമികൾക്ക് ആവേശം പകരുന്ന ഒന്നായി മാറുകയാണ് മാജിക് ഫ്രെയിംസിന്റെ ഈ പുതിയ തിയറ്റർ സമുച്ചയം. നാല് സ്ക്രീനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെയ് ഒന്നു മുതൽ സ്ക്രീനിങ് ആരംഭിക്കും.

Cinema News: India's first transparent led screen in Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT