ഇന്ദ്രജിത്ത് മേഘ്നയ്ക്കും കുഞ്ഞിനുമൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

'കാലങ്ങൾക്ക് ശേഷം ഇന്ദ്രുവിനെ കണ്ടു', മേഘ്നയേയും ജൂനിയർ ചീരുവിനേയും കാണാൻ എത്തി ഇന്ദ്രജിത്ത്

ഇൻസ്റ്റ​ഗ്രാമിലൂടെ മേഘ്ന തന്നെയാണ് ഇന്ദ്രജിത്തിന്റെ വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മേഘ്ന രാജിനേയും മകനേയും കാണാൻ വീട്ടിലെത്തി നടൻ ഇന്ദ്രജിത്ത്. ഇൻസ്റ്റ​ഗ്രാമിലൂടെ മേഘ്ന തന്നെയാണ് ഇന്ദ്രജിത്തിന്റെ വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. വർഷങ്ങൾക്ക് ശേഷം സുഹൃത്തിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെച്ചു. 

'കുറച്ചു വൈകിയാണ് ഇത് ഇടുന്നത്. കാലങ്ങള്‍ക്ക് ശേഷം അവസാനം ഞങ്ങള്‍ കണ്ടുമുട്ടി. പൂര്‍ണിമയേയും ഉടന്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നത്. മനോഹരമായ സമയമായിരുന്നു അത്. ബിരിയാണി ഇഷ്ടമായെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂനിയര്‍ ചീരുവിന് നിന്റെ കമ്പനി ഇഷ്ടമായി'- മേഘ്‌ന കുറിച്ചു. ബാംഗളൂരുവിലെ മേഘ്‌നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്നയ്ക്കും കുഞ്ഞിനും മാതാപിതാക്കൾക്കുമൊപ്പം നിൽക്കുന്ന ഇന്ദ്രജിത്താണ് ചിത്രത്തിൽ. 

മുല്ലമൊട്ടും മുന്തിരിച്ചാറും, പോപ്പിൻസ്, അപ്പ് ആൻഡ് ഡൗൺ തുടങ്ങിയ ചിത്രങ്ങളിൽ ഇന്ദ്രജിത്തും മേഘ്നയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കുറച്ചു നാളായി മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും മലയാളം താരങ്ങളുമായി അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന ആളാണ് മേഘ്ന. പ്രസവിച്ചു കിടന്ന സമയത്ത് താരത്തെ കാണാൻ നസ്രിയയും ഫഹദും ആശുപത്രിയിൽ എത്തിയിരുന്നു. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണ സമയത്തും മേഘ്നയ്ക്ക് പിന്തുണയുമായി ഇവർ കൂടെയുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു