Ineya 
Entertainment

ലാല്‍ ജോസ്, ജീത്തു സിനിമകളില്‍ കമ്മിറ്റ് ചെയ്തിട്ട് ഒഴിവാക്കി; ആ പടങ്ങളില്‍ ഞാനില്ലെന്ന് അറിയുന്നത് വാര്‍ത്തയിലൂടെ: ഇനിയ

ലാല്‍ ജോസ്, ജീത്തു സിനിമകളില്‍ കമ്മിറ്റ് ചെയ്തിട്ട് ഒഴിവാക്കി; മലയാള സിനിമയില്‍ പൊളിറ്റിക്‌സ് കൂടുതല്‍: ഇനിയ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ പൊളിറ്റിക്‌സിനെതിരെ തുറന്നടിച്ച് നടി ഇനിയ. നിശ്ചയിച്ചുറപ്പിച്ച സിനിമകളില്‍ നിന്നടക്കം തന്നെ മാറ്റിയിട്ടുണ്ടെന്നാണ് ഇനിയ പറയുന്നത്. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമയില്‍ പൊളിറ്റിക്‌സ് ശക്തമാണെന്നാണ് ഇനിയ പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇനിയയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''മലയാള സിനിമ യൂസ് ചെയ്തിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. എന്നോട് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്, ഇനിയയെ പോലെ അഭിനയിക്കുന്ന നടിയെ മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല എന്ന്. സുഹൃത്തുക്കളും പുറം രാജ്യങ്ങളില്‍ പോകുമ്പോഴും പ്രേക്ഷകരും പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ എപ്പോഴാണ് അടുത്ത പടം എന്നും എന്താണ് മലയാളത്തിലേക്ക് കൊണ്ടുവരാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. മലയാളം എന്നെ ഉപയോഗിക്കുന്നില്ലെന്ന് അപ്പോള്‍ ഞാനും ചിന്തിക്കും.

ഞാന്‍ എപ്പോഴും ചെന്നൈയില്‍ ആയതിനാല്‍ എപ്പോഴും ഒരു ആര്‍ട്ടിസ്റ്റിനെ വിളിച്ചുവരുത്തി കഥ പറയാനൊക്കെയുള്ള ചെലവായിരിക്കാം ഒരു കാരണം. രണ്ട് ഇവിടുത്ത പൊളിറ്റിക്‌സ് ആണ്. എല്ലാ ഭാഷയിലും പൊളിറ്റിക്‌സും മത്സരവുമൊക്കെയുണ്ട്. പക്ഷെ ഇവിടെ കുറച്ച് കൂടുതലായിട്ടുണ്ട്. ഞാന്‍ മലയാളിയായിട്ട് അങ്ങനെ പറയാന്‍ പാടില്ല. അങ്ങനെ പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്.

ലാല്‍ ജോസ് സാറിന്റെ സിനിമയാണെങ്കിലും, ജീത്തു സാറിന്റെ സിനിമയാണെങ്കിലും, ഒരുപാട് വലിയ വലിയ സിനിമകളില്‍ കമ്മിറ്റ് ചെയ്തിട്ട് മാറ്റിയിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് പോലും എനിക്കറിയില്ല. അവര്‍ക്ക് അവരുടേതായ കാരണമുണ്ടാകാം. ചിലപ്പോള്‍ ഷെഡ്യൂള്‍ മാറ്റിയിട്ടുണ്ടാകും. ആ സമയത്ത് ഞാന്‍ തെലുങ്കിലേക്കും കന്നഡയിലേക്കും പോയിട്ടിട്ടുണ്ടാകാം. ബജറ്റ് സെറ്റായിട്ടുണ്ടാകില്ല.

തമിഴിലൊക്കെ ആണെങ്കില്‍ ഒരു ആര്‍ട്ടിസ്റ്റിനെ തീരുമാനിച്ചു കഴിഞ്ഞാല്‍ ഡേറ്റിന് വേണ്ടി കാത്തിരിക്കും. പക്ഷെ ഇവിടെ മലയാളത്തില്‍ അങ്ങനെയല്ല. അവര്‍ക്ക് തിരക്കാണെന്ന് പറഞ്ഞാല്‍ മാറ്റി വേറെ നായികയെ വെക്കും. അല്ലെങ്കില്‍ റെക്കമെന്റേഷനില്‍ പുതിയ ആളെ കൊണ്ടു വരും. നമ്മള്‍ പോലും അറിയാതെ. ഏതോ ഒന്ന് രണ്ട് സിനിമകളിലൊക്കെ, ഷൂട്ടിങ് മറ്റന്നാള്‍ ആരംഭിക്കാനിരിക്കുമ്പോള്‍ ഞാന്‍ ആ സിനിമയില്‍ ഇല്ല എന്നത് പത്രത്തില്‍ വാര്‍ത്ത കണ്ടിട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. മലയാളത്തില്‍ അങ്ങനെ കുറേ അനുഭവങ്ങളുണ്ടായിട്ടുണ്ട്''.

Ineya calls out the politics in malayalam cinema. Says she lost movies of Lal Jose and Jeethu Joseph after committing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

'സ്വപ്നങ്ങൾക്ക് തീ കൊളുത്തുന്ന സ്പാർക്ക്’; ദുൽഖർ ചിത്രത്തിൽ തീപ്പൊരി ലുക്കിൽ ശ്രുതി ഹാസൻ

മുഹൂർത്ത വ്യാപാരത്തിൽ നേട്ടത്തോടെ തുടക്കം കുറിച്ച് ഇന്ത്യൻ ഓഹരി വിപണി; സംവത് 2083-നെ വരവേറ്റ് സെൻസെക്സും നിഫ്റ്റിയും പച്ചപ്പിൽ

ഓൺലൈൻ വഴി വാങ്ങിയ ചെരുപ്പ് മാറ്റാൻ ശ്രമിച്ച വയോധികന് നഷ്ടമായത് 2.69 ലക്ഷം രൂപ; വാട്സാപ്പ് വിഡിയോ കോളിലൂടെ തട്ടിപ്പ്

'കുട്ടികളിൽ തെറ്റായ സ്വാധീനമുണ്ടാക്കും'; 'പട്യാല പെ​ഗ്' ഉൾപ്പെടെയുള്ള ​ഗാനങ്ങൾക്ക് ദിൽജിത് ദോസാഞ്ജിന്റെ സം​ഗീത പരിപാടിയിൽ വിലക്ക്