സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് ഇളവ് അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
Government approval no longer required for new courses in self-financing autonomous colleges
സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ടഫയല്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന് ഇളവ് അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനോ, എയ്ഡഡ് സ്വയംഭരണ കോളജുകളില്‍ സ്വാശ്രയ സ്ട്രീമിന് കീഴില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനോ സര്‍ക്കാര്‍ നിരാക്ഷേപ പത്രം (എന്‍ഒസി) ആവശ്യമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ഇത്തരം കോളജുകളില്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ധിപ്പിക്കുന്നതിനും എന്‍ഒസി ആവശ്യമില്ല. എന്നാല്‍ സ്വയംഭരണ കോളജുകള്‍ സ്വാശ്രയ രീതിയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്ന വിവരം സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ സ്വാശ്രയ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമാണ്. എന്നാല്‍ നിലവില്‍ നടത്തി വരുന്ന കോഴ്‌സുകളുടെ സീറ്റ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ക്ക് തന്നെ സീറ്റ് വര്‍ധിപ്പിച്ച് നല്‍കാവുന്നതാണ്. ഇതിന് സര്‍വകലാശായുടെയോ ബന്ധപ്പെട്ട റഗുലേറ്ററി അതോറിറ്റിയുടെയോ അനുമതി മാത്രം മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍/ എയ്ഡഡ്/ എയ്ഡഡ് സ്വയംഭരണ കോളജുകളില്‍ എയ്ഡഡ് സ്ട്രീമിന് കീഴില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റുകള്‍ സ്ഥിരമായി വര്‍ദ്ധിപ്പിക്കുന്നതിനോ സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമാണ്. എന്നാല്‍ എന്‍ഒസി സര്‍ക്കാരില്‍ നിന്ന് പുതുക്കേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്തെ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകള്‍ക്ക് അവരുടെ സ്ഥാപനത്തില്‍ അനുവദിക്കപ്പെട്ട കോഴ്‌സുകളുമായി ബന്ധപ്പെട്ട എന്‍ഒസി നിബന്ധനയിലും ഇളവ് അനുവദിച്ചു. വര്‍ഷാവര്‍ഷം സര്‍ക്കാര്‍ തലത്തില്‍ എന്‍ഒസി പുതുക്കി നല്‍കുന്ന രീതി അവസാനിപ്പിച്ചു. 2026-27 അധ്യയനവര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ എന്‍ഒസി മുന്‍കൂറായി പുതുക്കിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു. ഒരു അക്കാദമിക വര്‍ഷത്തില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ബന്ധപ്പെട്ട സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ പുതുതായി ആരംഭിച്ച കോഴ്‌സുകളുടെയും ഓരോ കോളജിലെയും സീറ്റ് വര്‍ധനവിന്റെയും വിവരം സര്‍ക്കാരിന് നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

Government approval no longer required for new courses in self-financing autonomous colleges
ഗ്യാനേഷ് കുമാറിന് കേരളത്തിലും കുരുക്ക്; കരാറുകാരന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം
Government approval no longer required for new courses in self-financing autonomous colleges
'ഞങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ട്; പെട്രോളിലെ എഥനോളിൻറെ അളവ് കാലക്രമേണ വർധിപ്പിക്കും'
Summary

Government approval no longer required for new courses in self-financing autonomous colleges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER