

തിരുവനന്തപുരം: കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ കെഎസ്ടിപി പദ്ധതിയില്‍ അഴിമതി നടത്തിയെന്നതുള്‍പ്പടെയുള്ള വെളിപ്പെടുത്തലില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലന്‍സ്. ഇതിന്റെ ഭാഗമായി ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ കരാറുകാരനായ സാജനില്‍ നിന്ന് ചൊവ്വാഴ്ച്ച വിജിലന്‍സ് സംഘം മൊഴിയെടുക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ പ്രൊജക്ട് മാനേജര്‍ ലീ സി ബിന്നില്‍ നിന്ന് ഗ്യാനേഷ് കുമാര്‍ കൈക്കൂലി ചോദിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സാജന്‍ വെളിപ്പെടുത്തിയിരുന്നു. ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യമായ പതി-ബെല്‍ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. കേരളത്തിലെ പ്രവര്‍ത്തികളുടെ ബില്ലുകള്‍ മാറി നല്‍കാത്തതിനാലാണ് പതി-ബെല്‍ പ്രൊജക്ട് മാനേജരായ ലീ സി ബിന്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.
ജീവനൊടുക്കിയ ലീ സി ബിന്നിനോട് ഗ്യാനേഷ് കുമാര്‍ രണ്ട് കോടി രൂപയാണ് കൈക്കൂലി ചോദിച്ചതെന്ന് പതി-ബെല്‍ കമ്പനിയുടെ ഉപകരാറുകാരനായ സാജന്‍ പറഞ്ഞു. കൈക്കൂലി നല്‍കാതെ ഗ്യാനേഷ് കുമാര്‍ കെഎസ്ടിപി കരാര്‍ ഏറ്റെടുത്തിരുന്ന പതി-ബെലിന് ബില്ലുകള്‍ മാറി നല്‍കില്ലെന്ന് വ്യക്തമാക്കിയെന്നും സാജന്‍ വ്യക്തമാക്കി. ഇക്കാര്യം ലീ തന്നോട് പറഞ്ഞിരുന്നെന്നും സാജന്‍ പറഞ്ഞു. വിജിലന്‍സ് ആദ്യം നടത്തിയ അന്വേഷണം ഗ്യാനേഷിനെ സംരക്ഷിക്കുന്ന തരത്തില്‍ ആയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates