ദീപാവലി നാളില്‍ ജന്മദിനം, അഡ്വാനി നൂറിന്റെ നിറവിലേക്ക്; ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിക്ക് ഞായറാഴ്ച 99-ാം പിറന്നാള്‍.
l k advani
അഡ്വാനിയും മോദിയും file
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിക്ക് ഞായറാഴ്ച 99-ാം പിറന്നാള്‍. ദീപാവലി ദിവസം അഡ്വാനിയുടെ ജന്മദിനം വന്നത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍. അഡ്വാനിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പൂജയും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

1927 നവംബര്‍ എട്ടിന് ജനിച്ച അഡ്വാനി ആര്‍എസ്എസ്, ഭാരതീയ ജനസംഘ് സംഘടനകളിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. ബിജെപിയുടെ സ്ഥാപകരില്‍ ഒരാളാണ്. 1977ല്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ വാര്‍ത്താവിതരണമന്ത്രിയായി പ്രവര്‍ത്തിച്ചു. രാജ്യസഭയുടെ പ്രതിപക്ഷ നേതാവുമായിരുന്നു. 1998 മുതല്‍ 2004 വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയും 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയുമായിരുന്നു.1990 കളിലെ അയോധ്യാ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പ്രധാന മുഖമായിരുന്നു അഡ്വാനി. 2024ല്‍ രാജ്യം ഭാരതരത്‌നം നല്‍കി ആദരിച്ചു.

അഡ്വാനി ബിജെപി അധ്യക്ഷനായിരുന്ന കാലയളവിലാണ്, 1989ല്‍ കോണ്‍ഗ്രസ് 400ല്‍ നിന്ന് 200 സീറ്റിലേക്ക് താഴ്ന്നത്. 1996ല്‍ ബിജെപി ആദ്യമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതും അദ്ദേഹം ബിജെപി അധ്യക്ഷനായിരുന്ന കാലയളവിലാണ്. തലമുറകളോളം നീളുന്ന പ്രവര്‍ത്തകനിരയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.

l k advani
'തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം'; ദീപാവലി ആഘോഷ നിറവില്‍ രാജ്യം
l k advani
ഇത്തവണയും ആഘോഷം സൈനികര്‍ക്കൊപ്പം; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
Summary

Advani Birthday on Diwali; party workers gear up for celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER