ഇത്തവണയും ആഘോഷം സൈനികര്‍ക്കൊപ്പം; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ദീപാവലി സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെയെന്നും പ്രധാനമന്ത്രി
PM Modi Diwali with soldiers
സൈനികര്‍ക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷംFile Photo | ANI
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തന്റെ രീതി ഇത്തവണയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ അറിയിച്ചത്. ഏത് സൈനിക കേന്ദ്രത്തിലാണ് ഇത്തവണ അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. താനും ജനങ്ങളെപ്പോലെ അതീവ ആവേശത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി തലേന്ന് രാജ്യമാകെ ദീപങ്ങളാല്‍ പ്രകാശമാനമായത് ഇരുട്ടിനെതിരെയുള്ള രാജ്യത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

സര്‍ക്കാരിന്റെ ജന്‍ സംപര്‍ക്ക് പോര്‍ട്ടലില്‍ പങ്കുവെച്ച മറ്റൊരു സന്ദേശത്തില്‍, ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും തിന്മയ്ക്കുമേല്‍ നന്മയുടെയും നിരാശയ്ക്കുമേല്‍ പ്രത്യാശയുടെയും ശാശ്വത വിജയത്തെയാണ് ദീപാവലി ഓര്‍മിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമൃദ്ധമായ പാരമ്പര്യങ്ങളെ വിലമതിക്കാനും പരസ്പര സ്‌നേഹവും ഐക്യവും ദൃഢമാക്കാനുമുള്ള അവസരമാണിത്.

ഓരോ വീടുകളിലും ദീപാവലി സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെയെന്നും, കൂടുതല്‍ ശോഭനമായ ഒരു ഭാവിയിലേക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഈ വേള പ്രചോദനമാകട്ടെയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പുതിയ ഊര്‍ജ്ജത്തോടും ദൃഢനിശ്ചയത്തോടും കൂടി മുന്നേറാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.

PM Modi Diwali with soldiers
ഇരുളകറ്റി വെളിച്ചം പകരുന്ന മഹോത്സവം, ദീപാവലിയുടെ ഐതിഹ്യമെന്ത്?; അറിയാം അഞ്ചുദിവസത്തെ ആഘോഷം
PM Modi Diwali with soldiers
ഐശ്വര്യത്തിന്റെ ഉത്സവം, ധൻതേരസ് വെള്ളിയാഴ്ച, സ്വർണം വാങ്ങുന്നത് ശുഭകരമോ?; പൂജാവിധികൾ എന്തെല്ലാം?
PM Modi Diwali with soldiers
diwali wishes 2026: 'ദീപങ്ങളുടെ ഉത്സവം'; ദീപാവലി ആശംസകള്‍ അറിയിക്കാം
Summary

PM Modi to Continue Diwali Tradition with Soldiers, Extends Festive Greetings to Nation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER