Entertainment

'ലോക സുന്ദരിപ്പട്ടം നേടിയ എന്നെ അഭിനന്ദിക്കുന്നതിന് പകരം അമ്മ ഒരു മണ്ടത്തരം പറഞ്ഞു'- വീഡിയോ പങ്കിട്ട് പ്രിയങ്ക ചോപ്ര

'ലോക സുന്ദരിപ്പട്ടം നേടിയ എന്നെ അഭിനന്ദിക്കുന്നതിന് പകരം അമ്മ ഒരു മണ്ടത്തരം പറഞ്ഞു'- വീഡിയോ പങ്കിട്ട് പ്രിയങ്ക ചോപ്ര

Author : സമകാലിക മലയാളം ഡെസ്ക്

ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കി ബോളിവു‍ഡിലെത്തി മിന്നും വിജയങ്ങൾ സ്വന്തമാക്കിയ താരമാണ് നടി പ്രിയങ്ക ചോപ്ര. പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ലോക സുന്ദരിപ്പട്ടത്തിൽ മുത്തമിട്ട് രാജ്യത്തിന് അഭിമാനമായി മാറിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ സുവർണ ദിനത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോഴുള്ള ചില ഓർമകൾ പങ്കുവെക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വിജയിച്ചെത്തിയ തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരം' എന്നു പറഞ്ഞ് പ്രിയങ്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2000ത്തിലെ ലോക സുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പ്രിയങ്ക അമ്മ മധു ചോപ്രയോട് താൻ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓർക്കുന്നുണ്ടോ എന്നു ചോദിക്കുന്നു. പ്രിയങ്കയാണ് ലോക സുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റു നിന്ന് കൈയടിച്ചുവെന്ന് പറയുകയാണ് മധു ചോപ്ര. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ലെന്നും മധു ചോപ്ര പറയുന്നു. 

സന്തോഷത്താൽ പ്രിയങ്കയെ കെട്ടിപ്പുണരുമ്പോൾ താൻ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര പറയുന്നു. താൻ വളരെ സന്തുഷ്ടയാണെന്നും മകൾ ലോക സുന്ദരിയായതിൽ അതീവ അഹ്ളാദത്തിലാണെന്നും പറയുന്നതിനു പകരം താനൊരു മണ്ടത്തരമാണ് പറഞ്ഞതെന്നാണ് മധു ചോപ്ര ഓർക്കുന്നു. എന്തായിരുന്നു അതെന്ന് പ്രിയങ്ക ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഇനി നിന്റെ പഠനം എന്തു ചെയ്യും എന്നായിരുന്നു താൻ ചോദിച്ച വിഡ്ഡിത്തരമെന്ന് മധു ചോപ്ര പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT