ഇർഫാൻ ഖാനൊപ്പം ബബിൽ, ഖലയിൽ ബബിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ബോളിവുഡിലേക്ക്, വരുന്നത് അനുഷ്‌ക ശര്‍മയുടെ ചിത്രത്തിലൂടെ

ഖലയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്‌ക്കൊപ്പമായിരുന്നു പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. പറയാന്‍ ഏറെ കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം വിടപറഞ്ഞത്. ഇപ്പോള്‍ താരത്തിന്റെ മകന്‍ ബബില്‍ ഖാനും സിനിമയിലേക്ക് എത്തുകയാണ്. നടി അനുഷ്‌ക ശര്‍മ നിര്‍മിക്കുന്ന ഖലയിലൂടെയാണ് ബബിലിന്റെ അരങ്ങേറ്റം. താരം തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. 

ഖലയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്‌ക്കൊപ്പമായിരുന്നു പ്രഖ്യാപനം. മികച്ച വിജയം നേടിയ ബുള്‍ബുള്ളിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.  നെറ്റ്ഫഌക് ഒറിജിനല്‍ മൂവിയായാണ് റിലീസ് ചെയ്യുന്നത്. ബുള്‍ബുള്‍ ഒരുക്കിയ അന്‍വിത ദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രിപ്തി ദിമ്രിയാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ബുള്‍ബുള്ളിലെ നായികയായി എത്തിയതും ത്രിപ്തിയായിരുന്നു. 

മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്തുനിന്നുള്ള ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ലണ്ടനില്‍ സിനിമയും അഭിനയവും പഠിച്ചതിന് ശേഷമാണ് ബബിള്‍ എത്തുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇര്‍ഫാന്‍ ഖാന്‍ വിടപറയുന്നത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT