Shwetha Menon, Irshad Ali ഫെയ്സ്ബുക്ക്
Entertainment

'ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ?'; ശ്വേതയെ പിന്തുണച്ച് ഇർഷാദ് അലി

ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ?

സമകാലിക മലയാളം ഡെസ്ക്

നടി ശ്വേത മേനോനെ പിന്തുണച്ച് നടൻ ഇർഷാദ് അലി. ആക്ഷേപ ഹാസ്യ രൂപേണയാണ് ഇർഷാദ് തന്റെ പ്രതിഷേധം അറിയിച്ചത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ താൻ നിയമനടപടി നേരിടേണ്ടി വരുമോ എന്ന ചോദ്യമുയർത്തിയാണ് ഇർഷാദിന്റെ പോസ്റ്റ്. ‘ശ്വേത മേനോനൊപ്പം’, സെൻസർഷിപ്പ് തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

ഇർഷാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കേൾക്കുന്നു. സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല! ഞാൻ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ?

കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിക്കുന്നുവെന്ന പേരിൽ ശ്വേത മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5, 3 വകുപ്പുകൾ പ്രകാരം നടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കൊണ്ട് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പൊലീസിൽ നിന്ന് വിവരങ്ങൾ തേടാതെ സിജെഎം തിടുക്കത്തിൽ നടപടി എടുത്തെന്ന വിമർശനവും കോടതി ഉന്നയിച്ചു.

Cinema News: Irshad Ali supports to Shwetha Menon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT