Homebound ഇൻസ്റ്റ​ഗ്രാം
Entertainment

'ഹോംബൗണ്ട് എന്റെ ഹൃദയത്തിന്റെ ഭാ​ഗം, സ്വന്തമെന്ന പോൽ ഈ സിനിമയെക്കുറിച്ച് സംസാരിച്ചവരോട്..'; കുറിപ്പുമായി ഇഷാൻ ഖട്ടർ

വളരെ കുറച്ച് ആളുകളെക്കുറിച്ച് മാത്രമാണ് എനിക്ക് ഇങ്ങനെ പറയാൻ കഴിയുക.

Author : സമകാലിക മലയാളം ഡെസ്ക്

നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത ഹോംബൗണ്ട് ഓസ്കർ നോമിനേഷൻ അന്തിമപട്ടികയിൽ നിന്ന് പുറത്തായിരുന്നു. അല്പം നിരാശയോടെയാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഈ വാർത്ത കേട്ടത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ഇഷാൻ ഖട്ടർ. ഹോംബൗണ്ട് തന്റെ ഹൃദയത്തിന്റെ ഭാ​ഗമാണെന്നും ഈ സിനിമ സ്വീകരിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും ഇഷാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സിനിമയുടെ സെറ്റിൽ നിന്നുള്ള രസകരമായ ഏതാനും ചില ചിത്രങ്ങളും ഇഷാൻ പങ്കുവച്ചിട്ടുണ്ട്. "ഹോംബൗണ്ട് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് എപ്പോഴും. നമ്മുടെ ഉള്ളിലുള്ള കുമിള തിരിച്ചറിഞ്ഞ് ധൈര്യത്തോടെ സ്വയം പുറത്തേക്ക് കടക്കാൻ നമ്മളെ പഠിപ്പിക്കുന്ന ഒരു കഥയാണിത്. അത്രയും ബുദ്ധിമുട്ടുള്ള ഒരു യാഥാർഥ്യമാണ് സിനിമ പ്രതിഫലിപ്പിക്കുന്നതെങ്കിലും ഈ സിനിമ എനിക്ക് എല്ലാവിധത്തിലും പ്രതീക്ഷ നൽകുന്ന ഒന്നാണ്.

അതിപ്പോൾ‌ ഒരു മനുഷ്യനെന്ന നിലയിലും, ഒരു സിനിമാക്കാരനെന്ന നിലയിലും.. ഒരു യുവ നടനെന്ന നിലയിലും. ഇന്ന് നമ്മൾ, ആ യാത്രയുടെ ഒരു ഭാഗം ഏതാണ്ട് അവസാനിച്ചപ്പോൾ, സ്നേഹത്തോടെയും നന്ദിയോടെയും ഞാൻ എപ്പോഴും അതിലേക്ക് തിരിഞ്ഞുനോക്കുമെന്ന് എനിക്കറിയാം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു നീരജ് ​ഗയ്‌വാൻ.

വളരെ കുറച്ച് ആളുകളെക്കുറിച്ച് മാത്രമാണ് എനിക്ക് ഇങ്ങനെ പറയാൻ കഴിയുക. പക്ഷേ, നിങ്ങളുടെ മനസ്സാക്ഷിയെ ഒരു അളവുകോലായി എനിക്ക് എപ്പോഴും വിശ്വസിക്കാൻ കഴിയുമെന്ന് എനിക്കറിയാം. കാമറയ്ക്ക് പിന്നിലുള്ള എല്ലാ നായകന്മാർക്കും, ഈ സിനിമ സ്വീകരിച്ചവരോടും സ്വന്തമെന്ന പോൽ ഈ സിനിമയെക്കുറിച്ച് സംസാരിച്ചവരോടും സ്നേഹം. ഹോംബൗണ്ട്...ഒരു വികാരവും അന്തിമമല്ല".- ഇഷാൻ ഖട്ടർ കുറിച്ചു. ഇഷാനൊപ്പം വിശാൽ ജേഠ്വ, ജാൻവി കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Cinema News: Ishaan Khatter praises Homebound movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!