ജ്യോത്സ്‌ന/ഫേയ്‌സ്ബുക്ക് 
Entertainment

'എല്ലാം തികഞ്ഞ ഭാര്യയോ അമ്മയോ മകളോ ആയില്ലെങ്കിലും കുഴപ്പമില്ല, വീട് വൃത്തികേടായി കിടന്നാല്‍ നിങ്ങള്‍ മോശം സ്ത്രീയാവില്ല'; ജ്യോത്സ്‌ന

പരിപൂര്‍ണരായ സ്ത്രീയും പുരുഷന്മാരും എന്നത് മിഥ്യയാണ് എന്നാണ് താരം കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റ്റവും മികച്ച സ്ത്രീയേയും പുരുഷനേയും കുറിച്ച് നമുക്ക് ചില ചിന്തകളുണ്ട്. പലപ്പോഴും ആ മികവിനെ എത്തിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാവും നമ്മള്‍. എന്നാല്‍ അതിനിടെ പലപ്പോഴും നമ്മളുടെ ഇഷ്ടങ്ങക്കൊപ്പം ജീവിക്കാന്‍ നാം മറന്നുപോകും. ഇപ്പോള്‍ ഇതാ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗായിക ജ്യോത്സ്‌ന. പരിപൂര്‍ണരായ സ്ത്രീയും പുരുഷന്മാരും എന്നത് മിഥ്യയാണ് എന്നാണ് താരം കുറിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പ്രിയപ്പെട്ട സ്ത്രീകളോടും പുരുഷന്മാരോടും സംസാരിച്ചത്. എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ ആയില്ലെങ്കില്‍ കുഴപ്പമില്ലെന്നാണ് ജ്യോത്സ്‌ന പറയുന്നത്. വീട് വൃത്തികേടായി കിടക്കുന്നത് കുട്ടികളെ വേണ്ടെന്നു വെക്കുന്നതും പ്രശ്‌നമുള്ള കാര്യമല്ലെന്നും താരം കുറിക്കുന്നുണ്ട്. അതുപോലെ ആണുങ്ങള്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതും പിങ്ക് നിറം അണിയുന്നതും തെറ്റല്ലെന്നും താരം പറയുന്നു. സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് നമ്മള്‍ കണക്കിലെടുക്കേണ്ടതെന്നും താരം കുറിക്കുന്നു.

ജ്യോത്സ്‌നയുടെ കുറിപ്പ് വായിക്കാം

എന്റെ പ്രിയപ്പെട്ട സ്ത്രീകളെ,
പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തികേടായി കിടന്നാലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല. കുട്ടികള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും അതും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ ആക്റ്റിവിറ്റി മറക്കുന്നതും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.

എന്റെ പ്രിയപ്പെട്ട പുരുഷന്മാരേ..
നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് തെറ്റല്ല. അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ പ്രശ്‌നമില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താല്‍പര്യപ്പെടുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതില്‍ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്.

സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്. സമൂഹമാധ്യമത്തിലെ നമ്പറുകള്‍, പ്രധാനപ്പെട്ട പ്രൊജക്റ്റ് നഷ്ടമാകുന്നത്, ശരീരഭാരം കൂടുന്നത് ഇതൊന്നുമല്ല നിങ്ങളെ നിശ്ചയിക്കുന്നത്. എല്ലാം തികഞ്ഞവര്‍ ആയിരിക്കാനുള്ള സമ്മര്‍ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കി മാറ്റരുത്. ഇന്ന് ഇത് ഏതെങ്കിലും ആള്‍ക്ക് ആവശ്യമുണ്ടെങ്കില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി