Rakul Singh, Jackky V Bhagnani ഇൻസ്റ്റ​ഗ്രാം
Entertainment

'ഞങ്ങൾ സിറ്റുവേഷൻഷിപ്പിലാണ്; രാകുലിൽ നിന്ന് എനിക്ക് ഒന്നും ഒളിക്കാനില്ല'

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് അവളോട് എന്തും സംസാരിക്കാൻ സാധിക്കും എന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിഞ്ഞുവെങ്കിലും താനും പങ്കാളിയും തമ്മിലിപ്പോഴും സിറ്റുവേഷൻഷിപ്പിലാണെന്ന് നടനും നിർമാതാവുമായ ജാക്കി ഭ​ഗ്നാനി. നടി രാകുൽ പ്രീത് ആണ് ജാക്കിയുടെ ജീവിതപങ്കാളി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. 'സിംഗാബാദ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

"രാകുലും ഞാനും വിവാഹിതരാണ്, പക്ഷേ ഞങ്ങൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്ന് പറയാം. ഞങ്ങൾ പരസ്പരം 'എക്സ്ക്ലൂസീവ്' ആണ്. അതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് അവളോട് എന്തും സംസാരിക്കാൻ സാധിക്കും എന്നതാണ്.

പുതിയ തലമുറയ്ക്ക് ഇത്തരം ബന്ധങ്ങളോട് താല്പര്യം തോന്നാൻ കാരണം അവർക്ക് പ്രതീക്ഷകളുടെ ഭാരമോ നിയന്ത്രണങ്ങളോ ഇല്ലാത്തതുകൊണ്ടാണ്. ഞങ്ങൾക്ക് ഇപ്പോൾ 20- 21 വയസ്സല്ലെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടവരാണ് ഞങ്ങൾ. വ്യക്തിപരമായി ഞാൻ സന്തോഷവാനാണ്.

ആ സന്തോഷത്തിലെ കുറവുകൾ നികത്താൻ മറ്റൊരാളെ ഞാൻ തിരയുന്നില്ല. കാരണം ഞാൻ വിഷാദത്തിലാണെങ്കിൽ ആര് ജീവിതത്തിലേക്ക് വന്നാലും അത് മാറില്ല. രാകുലും വ്യക്തിപരമായി സന്തോഷവതിയാണ്. ഞങ്ങൾ ഒന്നിക്കുമ്പോൾ ആ സന്തോഷം വർധിക്കുന്നു എന്ന് മാത്രം. പരസ്പരം വിടവുകൾ നികത്താനല്ല ഞങ്ങൾ ശ്രമിക്കുന്നത്, ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചാൽ മറ്റേയാൾ അസന്തുഷ്ടയാകുന്നതിൽ കാര്യമില്ല.

എന്റെ ഒരു മുൻ കാമുകി എന്നെ വിളിക്കുമ്പോൾ രാകുൽ അടുത്തുണ്ടെങ്കിൽ ഞാൻ ആ കോൾ സ്പീക്കറിലിട്ട് സംസാരിക്കും. അത് ചിലപ്പോൾ വിളിക്കുന്ന ആൾക്ക് അല്പം അസ്വസ്ഥത ഉണ്ടാക്കിയേക്കാം. എന്നാൽ രാകുലിന് എന്നെക്കുറിച്ച് എല്ലാം അറിയാം. അവൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് എനിക്ക് ഒന്നും ഒളിക്കാനില്ല. പല വിവാഹങ്ങളിലും പുരുഷന്മാർ ആഗ്രഹിക്കുന്നതിനനുസരിച്ച് സ്ത്രീകൾ വിധേയരാവുകയാണ് പതിവ്. വർഷങ്ങളായി ഇത് ഇങ്ങനെ തന്നെയാണ് നടക്കുന്നത്.

ഭർത്താക്കന്മാരുടെ ഷെഡ്യൂൾ അനുസരിച്ചാണ് സ്ത്രീകൾ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. എന്നാൽ ഞങ്ങൾ എല്ലാ അർത്ഥത്തിലും തുല്യരാണ്".- ജാക്കി പറയുന്നു. 2024 ഫെബ്രുവരിയിലാണ് രാകുലും ജാക്കിയും തമ്മിൽ വിവാഹിതരായത്.

Cinema News: Actor Jackky Bhagnani talks about his marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

വൈഭവും തൂക്കും 'ഹെലികോപ്റ്റര്‍ ഷോട്ട്', 15കാരന്റെ 'ധോനി മോഡ്'! (വിഡിയോ)

ശുദ്ധി ചടങ്ങുകള്‍: മെയ് ഒന്നിനും രണ്ടിനും ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

SCROLL FOR NEXT