ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ജ​ഗദീഷിന്റെ ഭാര്യ ചാനലുകളിൽ വരാത്തതെന്തെന്ന് സക്കറിയ ചോദിച്ചു, ഞാൻ അദ്ദേഹത്തിനു കൊടുത്ത മറുപടി'

'ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ജ​ഗദീഷിന്റെ ഭാര്യ ഡോ രമ ഇന്ന് രാവിലെയോടെയാണ് വിടപറഞ്ഞത്. മലയാളികളികൾക്ക് അത്ര പരിചിത മുഖമായിരുന്നില്ല രമയുടേത്. ജ​ഗദീഷ് സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴും രമ കാമറയിൽ നിന്നും ചാനലുകളിൽ നിന്നും വ്യക്തമായി അകലം പാലിച്ചിരുന്നു. മറ്റു നടന്മാരുടെ ഭാര്യമാർ ചാനലുകളിൽ വരുമ്പോൾ ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്തെന്ന് സാഹിത്യകാരൻ സക്കറിയ ഒരിക്കൽ ചോദിച്ചിരുന്നു. അതിന് ജ‌​ഗദീഷ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

തനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജ​ഗദീഷ് അവതാരകനായി എത്തുന്ന ഒരു ചാനൽ പരിപാടിയ്ക്കിടെയായിരുന്നു ഭാര്യയെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.  

ജ​ഗദീഷിന്റെ വാക്കുകൾ ഇങ്ങനെ

‘സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാൻ താൽപര്യമില്ലാത്ത ആളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ എന്നോടു ചോദിച്ചു. എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു . ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'