Jagadeesh 
Entertainment

സ്ത്രീകള്‍ എന്ന നിലയില്‍ പരാജയം ഉണ്ടായിട്ടില്ല, ചില അംഗങ്ങള്‍ കാരണം അമ്മയ്ക്ക് ചീത്തപ്പേരുണ്ടായി: ജഗദീഷ്

അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. ഒമ്പത് അംഗങ്ങളാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അമ്മ ഭരണ സമിതി രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്. ഭരണസമിതിയ്ക്ക് സംഘടനപരമായ അച്ചടക്കം പാലിക്കുന്നതില്‍ പിഴവുണ്ടായെന്ന് ജഗദീഷ് പറഞ്ഞു. ജഗദീഷിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. കമ്മിറ്റിയിലെ അംഗങ്ങളുടെ പേരും ജഗദീഷ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. ആ വാക്കുകളിലേക്ക്:

സംഘടനാപരമായ ചില പാളിച്ചകള്‍ അവരുടെ ഭാഗത്തു നിന്നും ഉണ്ടായി. അത് പരിചയക്കുറവു കൊണ്ടായിരിക്കാം. അതില്‍ അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ട്രഷറര്‍ കുറച്ച് ദിവസം മാറി നിന്നതിനാല്‍ അക്കൗണ്ട്‌സ് കൃത്യമായി അവതരിപ്പിക്കാന്‍ സാധിച്ചില്ല. അക്കൗണ്ട്‌സ് നേരത്തെ എത്തിക്കണം എന്ന നിയമം പാലിക്കാനായില്ല.

അംഗങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍ അവതരിപ്പിക്കും മുമ്പ് മാധ്യമങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചത് പൊതു ജനമധ്യത്തില്‍ ചീത്തപ്പേരുണ്ടാക്കി. അതിലും അംഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ അംഗങ്ങളുടെ വികാരം മനസിലാക്കി ഭരണസമിതി രാജിവെക്കുകയായിരുന്നു.

അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. ഒമ്പത് അംഗങ്ങളാണുള്ളത്. കെബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോക്ടര്‍ റോണി, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, കലാഭവന്‍ ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റിയിലുള്ളത്. തെരഞ്ഞെടുപ്പ് എപ്പോഴെന്ന് കമ്മിറ്റി തീരുമാനിക്കും.

സ്ത്രീകള്‍ എന്ന നിലയില്‍ പരാജയമുണ്ടായിട്ടില്ല. വ്യക്തിപരമായി നന്നായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനപരമായ അച്ചടക്കത്തിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നത് തുറന്ന് സമ്മതിക്കുന്നു. അത് പൊതുസമൂഹത്തിന് മാതൃകയല്ല. അമ്മയിലെ അംഗങ്ങളെ മാതൃകയായിട്ടാണ് സമൂഹം നോക്കി കാണുന്നത്. അതിനാലാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണ സമിതി രാജിവച്ചത്. സ്ത്രീകള്‍ നേതൃത്വം നല്‍കിയ ഭരണ സമിതി പരാജയമാണെന്ന വ്യഖ്യാനം മാധ്യമങ്ങള്‍ നല്‍കരുത്.

Jagadeesh on AMMA governing body resignation. Says some of the members' action tarnished AMMA's image.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

വ്യാജ വിസ സേവനങ്ങളില്‍ ജാഗ്രത, നിയമക്കുരുക്കില്‍പ്പെടും, ദുബൈയില്‍ മുന്നറിയിപ്പ്

വൈഭവിന്റെ 'തല്ലുമാല'! ലങ്കന്‍ വീര്യം ചോര്‍ത്തി, കിരീടം പിടിച്ചെടുത്ത് ഇന്ത്യ

അമ്മയിലെ കൂട്ടരാജി: വരവ്-ചെലവ് കണക്കില്‍ വ്യക്തതയില്ല; അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണം: അന്‍സിബ

അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്